രക്തസാക്ഷികളായ ഏഴ് ഗ്രീക്ക് മെത്രാന്‍മാര്‍ വിശുദ്ധ പദവിയിലേക്ക്

റോം: ഈ ഞായറാഴ്ച, ജൂണ്‍ 2 ാം തീയതി റൊമേനിയയിലെ ഏഴ് ഗ്രീക്ക് ബിഷപ്പുമാരെ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. 1950 – 1970 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് തേര്‍വാഴ്ചക്കാലത്ത് കൊല്ലപ്പെട്ടവരാണ് കത്തോലിക്കരായ ഈ നാല് മെത്രാന്മാര്‍.

വലേരിയു ട്രായിയന്‍ ഫ്രെന്റിയൂ, വാസിലി അഫ്‌ടെനി, ഇയോവന്‍ സുസിയു, ടിറ്റോ ലിവിയോ ചിനേസു, ഇയോവന്‍ ബലാന്‍, അലക്‌സാന്‍ഡ്രു റുസുസ ഇയുലിയു ഹോസ്സു എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മെത്രാന്മാര്‍.

റൊമേനിയയില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണം കൈയാളിയിരുന്ന 1950 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ നിക്കോളെ സേസുവിന്റെ ഭരണത്തിന്‍ കീഴിലാണ് ബിഷപ്പുമാര്‍ രക്തസാക്ഷിത്വം വഹിച്ചത്.

‘ഈ മെത്രാന്മാര്‍ സഭയെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ആവുന്നതെല്ലാം ചെയ്തു. ്അവര്‍ തങ്ങളുടെ വിശ്വാസം നിഷേധിച്ചില്ല. അതിന് പകരമായ അവര്‍ നല്‍കിയത് സ്വന്തം ജീവനാണ്:’ കത്തോലിക്കനായ ഒരു റൊമേനിയന്‍ വൈദികന്‍ അഭിപ്രായപ്പെട്ടു.

റൊമേനിയയിലെ വിശ്വാസികള്‍ മുമ്പേ തന്നെ ഈ മെത്രാന്മാരെ വിശുദ്ധരായി കണക്കാക്കിയിരുന്നു എന്ന് ഫാ. വാസിലി മാന്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles