ലൂര്‍ദിലേക്ക് തീര്‍ത്ഥാടകരായി 12000 പട്ടാളക്കാര്‍

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ലൂര്‍ദ്: മാതാവിനെ കാണാന്‍ അവര്‍ കൂട്ടമായെത്തും. 40 രാജ്യങ്ങളില്‍ നിന്നുള്ള 12000 സൈനികരാണ് 61 ാം അന്താരാഷ്ട്ര സൈനിക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദില്‍ എത്തിച്ചേരുക.

ലൂര്‍ദിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികമായ 1958 ലാണ് അന്താരാഷ്ട്ര സൈനിക തീര്‍ത്ഥാടനം ആദ്യമായി ആരംഭിച്ചത്. സമാധാനം അന്വേഷിക്കുക. അതിനെ പിന്‍ചെല്ലുക എന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം.

വിവിധ ഭാഷകളിലുള്ള വി. കുര്‍ബാനകള്‍, സൈനികരുടെ കായിക വിനോദങ്ങള്‍, മെഴുകുതിരി കത്തിച്ചു പിടിച്ചു കൊണ്ടുള്ള മരിയന്‍ പ്രദക്ഷിണം എന്നിവയെല്ലാം അടങ്ങിയതാണ് സൈനിക തീര്‍ത്ഥാടനം. ലൂര്‍ദ് ഗ്രോട്ടോയുടെ സമീപത്തുള്ള ഉറവയും സൈനികര്‍ സന്ദര്‍ശിക്കും.

ഈ ദിവസങ്ങളില്‍ ലൂര്‍ദിന്റെ തെരുവുകളിലൂടെ മിലിട്ടറി ബാന്‍ഡ് മേളവും ഉണ്ടായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ക്ക് പരസ്പരം അറിയാനും ആശയങ്ങളും അനുഭവങ്ങളും കൈമാറാനും ഇതൊരു സുവര്‍ണാവസരം ആയിരിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles