സിറിയയിലെ ശാന്തിക്കായി മാര്‍പാപ്പാ തിരി തെളിച്ചു

വത്തിക്കാന്‍: പ്രത്യാശയുടെ സന്ദര്‍ഭമായ ആഗമനകാലത്തില്‍ സിറിയയില്‍ സമാധാനം സംസ്ഥാപിതമാകുവാന്‍ വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിച്ചു. ‘ഈ സന്ദര്‍ഭത്തില്‍ സിറിയയുടെ മക്കള്‍ക്കായി ഞാന്‍ സമാധാനാശംസ നേരുന്നു’ സിറിയയ്ക്കായി മെഴുകുതിരി തെളിയിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

‘പ്രതീക്ഷയുടെ ഈ തിരി നാളങ്ങള്‍ യുദ്ധത്തിന്റെ അന്ധകാരം നീക്കം ചെയ്യട്ടെ. സിറിയിയിലും മധ്യേഷ്യയിലും കരുണയുടെ സാക്ഷികളായി ജീവിക്കുന്ന ക്രിസ്ത്യാനികളെ നമുക്ക് സഹായിക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.’

‘ ഈ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതകള്‍ അനുഭവിക്കുകയും സംഘര്‍ഷങ്ങളില്‍ പെടുകയും ചെയ്യുന്നവര്‍ക്ക് ഈ പ്രത്യാശയുടെ തിരിനാളം സമാശ്വാസമായി എത്തട്ടെ’ പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles