ഓര്‍മകളെ സൗഖ്യമാക്കുന്ന പരിശുദ്ധ കുര്‍ബാന

ഓർമ്മകൾ നമുക്ക് ശക്തമായ ബന്ധങ്ങളെ കെട്ടിപ്പടുക്കാൻ ഉപകരിക്കുകയും ഒരു വലിയ ചരിത്രത്തിന്‍റെ ഭാഗമെന്ന് അനുഭവിക്കാനും ഇടവരുത്തും. “ഓർമ്മകൾ സ്വകാര്യമായതല്ല, അത് ദൈവത്തെയും മറ്റുള്ളവരെയും നമ്മെയും ഒന്നിപ്പിക്കുന്ന പാതയാണ്”, പാപ്പാ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം എങ്ങനെയാണ് നമ്മുടെ കർത്താവുമായുള്ള ബന്ധം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വരമൊഴിയിലൂടെ പകർന്നതെന്ന് വിവരിക്കുന്നു എന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. എന്നാൽ, ഈ പകർന്ന് കൊടുക്കുന്ന ചങ്ങല പൊട്ടിയാൽ എന്ത് സംഭവിക്കും? നമ്മുടെ ഓർമ്മകൾ എത്ര ഹ്രസ്വമാണെന്ന് ദൈവത്തിനറിയാം. അതിനാൽ അവൻ നമുക്കായി ഒരു വാക്കുകൾക്കും അടയാളങ്ങൾക്കും സ്മാരകം തന്നു.

” അവൻ നമുക്ക് ഭക്ഷണം തന്നു, കാരണം നമ്മൾ രുചിച്ച ഒന്നിനെ മറക്കുക അത്ര എളുപ്പമല്ല.  അവൻ സത്യമായും സന്നിഹിതനായിരിക്കുന്ന, അവന്‍റെ സ്നേഹത്തിന്‍റെ എല്ലാ രുചിയോടും കൂടെ  സജീവവും സത്യമായ  അപ്പം  നമുക്ക് തന്നു.”

ദിവ്യകാരുണ്യം ഒരു വെറും ഓർമ്മ മാത്രമല്ല, അത് ഒരു യാഥാർത്ഥ്യമാണ്. “പരിശുദ്ധ കുർബ്ബാനയിൽ യേശുവിന്‍റെ മരണവും ഉത്ഥാനവും നമ്മുടെ മുന്നിൽ വയ്ക്കുന്നു.” പരിശുദ്ധ കുർബ്ബാന സൗഖ്യമാക്കുന്ന നമ്മുടെ ഓർമ്മയുടെ മൂന്ന് വശങ്ങളെ പാപ്പാ എടുത്തു പറഞ്ഞു.

 അനാഥമായ ഓർമ്മ

കർത്താവിന്‍റെ ശരീര രക്തങ്ങളുടെ ആചരണം നമ്മുടെ അനാഥമായ ഓർമ്മയെ സുഖപ്പെടുത്തുന്നു.  “തങ്ങൾക്ക് സ്നേഹം പകരേണ്ടവർ തങ്ങളുടെ ഹൃദയങ്ങളെ അനാഥമാക്കിയ സ്നേഹക്കുറവിന്‍റെയും കയ്പ്പേറിയ നിരാശയുടേതുമാണ് പലയാളുകൾക്കും അവരുടെ ഓർമ്മകൾ.” എന്നാലും, ദൈവം, നമ്മുടെ വേദനകളെക്കാൾ വലുതായ ഒരു സ്നേഹത്തിന്‍റെ ഓർമ്മ നമുക്ക് നൽകിക്കൊണ്ട് നമ്മെ സൗഖ്യമാക്കുന്നു. “പരിശുദ്ധകുർബ്ബാന, നമ്മുടെ അനാഥത്വത്തെ സുഖപ്പെടുത്തുന്ന പിതാവിന്‍റെ വിശ്വസ്ഥമായ സ്നേഹം നമ്മിലെത്തിക്കുന്നു, അത് നമ്മുടെ ഹൃദയത്തെ സമാശ്വസിപ്പിക്കുന്ന പരിശുദ്ധാത്മാവിന്‍റെ  സ്നേഹം കൊണ്ട് നമ്മുടെ ഹൃദയം നിറയ്ക്കുന്നു.”

ദുർബ്ബലപ്പെടുത്തുന്ന ഓർമ്മ

നമ്മുടെ പ്രശ്നങ്ങളിലും തെറ്റുകളിലും മാത്രം കേന്ദ്രീകരിക്കുന്ന നമ്മെ “ദുർബ്ബലരാക്കുന്ന ഓർമ്മകളെയും ”  പരിശുദ്ധകുർബ്ബാന,.കുർബ്ബാന സൗഖ്യമാക്കുന്നു,എന്നാൽ നമ്മൾ അവന്‍റെ കണ്ണിൽ വിലമതിക്കാനാവാത്തവരാണെന്നും അവനോടൊപ്പം മേശയിൽ ഇരിക്കാൻ യോഗ്യരാണെന്നും യേശു നമ്മോടു പറയുന്നു എന്ന് പാപ്പാ അറിയിച്ചു. “അത് അവൻ ഔദാര്യവാനായതു കൊണ്ട് മാത്രമല്ല, അവൻ സത്യമായും നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ്. അവൻ നമ്മെ കാണുകയും നമ്മളായിരിക്കുന്ന  നമ്മുടെ സൗന്ദര്യവും നന്മയും അറിയുകയും ചെയ്യുന്നതു കൊണ്ടാണ്”. പരിശുദ്ധ കുർബ്ബാന നമ്മെ നമ്മുടെ സങ്കടങ്ങൾക്കെതിരെ പ്രതിരോധിക്കുന്നു, കാരണം  അത് നമ്മുടെ  ദൗർബ്ബല്യ ഓർമ്മകൾക്കെതിരെയുള്ള  പ്രതിദ്രവ്യം ഉൾക്കൊള്ളുന്നു. നമ്മൾ അങ്ങനെ ദൈവവാഹകരായി രൂപാന്തരപ്പെടുന്നു: “ആനന്ദത്തിന്‍റെ വാഹകരാ”യി തീരുന്നു, പാപ്പാ പറഞ്ഞു.

അടഞ്ഞ ഓർമ്മകളെ സൗഖ്യമാക്കുന്നു

അവസാനമായി, പരിശുദ്ധകുർബാന നമ്മുടെ അടഞ്ഞ ഓർമ്മകളെ സുഖപ്പെടുത്തുന്നു. നമ്മുടെ ഓർമ്മകളെ മുറിപ്പെടുത്തുന്നവ മറ്റുള്ളവരെക്കുറിച്ച് നമ്മിൽ സംശയവും ഭയവും ജനിപ്പിക്കുന്നു, അതിനാൽ അന്യായമായി നാം അവരിൽ നിന്ന് അകലം പാലിക്കുന്നു, എല്ലാ സാഹചര്യങ്ങളേയും നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന വ്യർത്ഥ പ്രത്യാശയോടെ. “എന്നാൽ, ഇത് ഒരു അബദ്ധധാരണയാണ്, സ്നേഹത്തിന് മാത്രമാണ് ഭയത്തെ അതിന്‍റെ വേരോടെ തന്നെ സുഖപ്പെടുത്താനാവുകയും നമ്മെ തടവിലാക്കുന്ന നമ്മുടെ സ്വാർത്ഥതയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ കഴിയുകയും ചെയ്യുക.” യേശു നമ്മുടെ അടുത്തേക്ക് നമ്മെ അത്ഭുതപ്പെടുത്തുന്ന ഓസ്തിയുടെ ബലഹീനതയിൽ എത്തുന്നു. അവൻ നമ്മുടെ സ്വാർത്ഥതയുടെ തോടു പൊളിക്കുന്നു, നമ്മുടെ ഉള്ളിന്‍റെ ഉള്ളിലെ മതിലുകളും ഹൃദയത്തിന്‍റെ തളർച്ചയും തകർക്കുന്നു. നമുക്കായി അവനെ തന്നെ ഒരപ്പത്തിന്‍റെ സാധാരാണതയിൽ നൽകി, നമ്മുടെ ജീവിതം നിസ്സാരമായ കാര്യങ്ങളിൽ ഉപയോഗശൂന്യമാക്കാതിരിക്കാൻ ക്ഷണിക്കുന്നു.

“പരിശുദ്ധകുർബ്ബാന നമ്മുടെ ഭൗമീകമായ വിശപ്പ് ക്ഷമിപ്പിക്കുകയും സേവനത്തിനുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുകയും ചെയ്യുന്നു ” അത് നമ്മെ ഐക്യമത്യത്തിന്‍റെ ചങ്ങലകളിലെ കണ്ണികളാക്കുന്നു. “പരിശുദ്ധകുർബ്ബാനയിൽ യേശു നമ്മെ ഒന്നിപ്പിക്കുന്നു: നമുക്ക് ചുറ്റുമുള്ളവരിൽ നിന്ന് നമുക്ക് മുഖം തിരിക്കാതിരിക്കാതിരിക്കാം”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles