പ്രേക്ഷിത പ്രവര്‍ത്തനം ഒരു പ്രവാചക സാക്ഷ്യം

ഉപ്പിന് അതിന്റെ രുചി നഷ്ടപ്പെട്ടാല്‍, പിന്നെ അത് എന്തിനുവേണ്ടിയാണ്?
(cf മത്ത 5:13)
എന്ന വചനഭാഗത്തെ എടുത്തു പറഞ്ഞ പാപ്പാ, നിങ്ങള്‍ അപ്പോസ്തലരായിരിക്കുക, അപ്പോസ്തലരല്ലാതെ മറ്റൊന്നുമല്ല! ക്രിസ്തുവിന്റെ ഒരു അപ്പോസ്തലന്‍ മറ്റെന്തിനെക്കാളും ”ഒരു സാക്ഷി” ആണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

യേശുവിന്റെ അപ്പോസ്തലന്‍

യേശുക്രിസ്തുവിന്റെ അപ്പോസ്തലന്‍ മതം മാറ്റുന്നവനല്ല, ഒരു മാനേജരല്ല, ഒരു പണ്ഡിതനായ പ്രഭാഷകനല്ല, വിവര സാങ്കേതികവിദ്യയുടെ ‘മന്ത്രവാദി’ അല്ല മറിച്ച് അപ്പോസ്തലന്‍ ഒരു സാക്ഷിയാണ്. ഇത് സഭയില്‍ എല്ലായ്‌പ്പോഴും എല്ലായിടത്തും സത്യമാണ്. എന്നാല്‍ പ്രത്യേകിച്ചും ആദ്യ സുവിശേഷവല്‍ക്കരണ സാഹചര്യങ്ങളിലും ഇസ്ലാമിക മതം പ്രബലമായ സ്ഥലങ്ങളിലും തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ വിളിക്കപ്പെട്ട അവരെപ്പോലുള്ള സന്യാസ സമൂഹത്തിന് ഇത് തികച്ചും ബാധകമാണ്.

സാക്ഷ്യം

സാക്ഷ്യം എന്നതിന്റെ അര്‍ത്ഥം അടിസ്ഥാനപരമായി പ്രാര്‍ത്ഥനയും സാഹോദര്യവും എന്ന രണ്ട് കാര്യങ്ങളാണ്. ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി തുറന്നരിക്കുന്ന ഹൃദയം. എല്ലാറ്റിലുമുപരിയായി ആരാധനയില്‍ ദൈവത്തിന്റെ സാന്നിധ്യത്തില്‍, എല്ലാ ദിവസവും നിങ്ങളെ നോക്കാന്‍ അവിടുത്തെ അനുവദിക്കുക. ക്രിസ്തുവില്‍ നിലനില്‍ക്കുക’ (യോഹ 15, 1-9 )’എന്നത് അപ്പോസ്തലരാകാനുള്ള നിബന്ധനയാണത്. അവനില്‍ വസിച്ചാല്‍ മാത്രമേ പോകാന്‍ കഴിയൂ. ഇതാണ് ദൗത്യത്തിന്റെ വിരോധാഭാസമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

പ്രാര്‍ത്ഥനയും സാഹോദര്യവും

സഭ പ്രാര്‍ത്ഥനയുടെയും സാഹോദര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത കേന്ദ്ര ത്തിലേക്ക് മടങ്ങണം. സഭയുടെ ലാളിത്യം പ്രസരിപ്പിക്കുന്ന ഈ അടിസ്ഥാന കേന്ദ്രത്തിലേക്ക് മടങ്ങേണ്ടത് ഒരേപോലെയല്ല മറിച്ച് വൈവിധ്യമാര്‍ന്ന സിദ്ധികളിലും ശുശ്രൂഷകളിലും സ്ഥാപനങ്ങളിലും പെന്തക്കോസ്തയും അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ വിവരിച്ചിരിക്കുന്ന ആദ്യ സമൂഹവും പോലെയായിരിക്കണം.

പ്രവചനത്തെ പലപ്പോഴും ഒരു വ്യക്തിഗത യാഥാര്‍ത്ഥ്യമായി ചിന്തിക്കാന്‍ നാം പ്രേരിതരാകാറുണ്ട് എന്നാല്‍ അത് എല്ലാറ്റിലുപരിയായി സാമൂഹീക പരമാണെന്നും, സമൂഹമാണ് പ്രവാചക സാക്ഷ്യം നല്‍കുന്നതെന്നും പാപ്പാ പറഞ്ഞു. പല രാജ്യങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ഥ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരുമായ അവരുടെ സാഹോദര്യത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ഇത് എളുപ്പമല്ലായെന്നും പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ മാത്രം സ്വീകരിക്കാവുന്ന ഒരു വെല്ലുവിളിയാണ് എന്നും ഓര്‍മ്മപ്പെടുത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles