ജീവന്റെ അവകാശത്തിനായി അയര്‍ലണ്ടില്‍ കൂറ്റന്‍ പ്രോലൈഫ് റാലി

ഡബ്ലിന്‍: പതിനായിരത്തോളം വരുന്ന പ്രോ ലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ നിമയത്തിനെതിരെ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ അണിനിരന്നു. ഓള്‍ അയര്‍ലണ്ട് റാലി ഫോര്‍ ലൈഫ് എന്ന് നാമകരണം ചെയ്ത റാലി ഡബ്ലിന്‍ പാര്‍ണെല്‍ സ്‌ക്വയറില്‍ ആരംഭിച്ച് കസ്റ്റംസ് ഹൗസില്‍ സമാപിച്ചു.

ജീവനു വേണ്ടി നിലകൊള്ളുക എന്ന സന്ദേശമാണ് ഈ റാലി പ്രഖ്യാപിക്കുന്നത്. ഒരു നിയമനിര്‍മാണവും ഒരു റെഫറെണ്ടവും ഭ്രൂണഹത്യയെ ന്യായീകരിക്കാന്‍ പോന്നതല്ല എന്ന് റാലി സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രായത്തിലും പെട്ട ആയിരക്കണക്കിന് ആളുകള്‍ റാലിയുടെ ഭാഗമാകാന്‍ എത്തിയതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

1983 ല്‍ അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ എട്ടാം ഭേദഗതിയോടെ പ്രോലൈഫിനെ പിന്തുണയ്ക്കുന്ന നിയമം നിലവില്‍ വന്നു. എന്നാല്‍ 2018 മെയ് 25ന് ഈ നിയമം വീണ്ടും തിരുത്തപ്പെടുകയും ഭ്രൂണഹത്യ നിയമപരമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് റാലി സംഘടിപ്പിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles