സഭൈക്യത്തിനായ് പ്രാര്‍ത്ഥനാവാരം
വത്തിക്കാന്‍: ക്രിസ്ത്യന്‍ സഭകള്‍തമ്മിലുള്ള ഐക്യം ലക്ഷ്യം വച്ചുള്ള വാര്‍ഷിക പ്രാര്‍ത്ഥനാവാരം ഫ്രാന്‍സിസ് പാപ്പായും ലോക ക്രിസ്ത്യന്‍ നേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വി. പോളിന്റെ ബസിലിക്കയുടെ മതിലുകള്‍ക്ക് പുറത്തു വച്ചാണ് ചടങ്ങുകള്‍ നടന്നത്.
പരമ്പരാഗതമായ എല്ലാ വര്‍ഷവും ജനുവരി 18 മതുല്‍ 25 വരെ ആചരിക്കപ്പെടുന്ന സഭൈക്യപ്രാര്‍ത്ഥനാവാരത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം, ‘നീതി, നീതി മാത്രം പിന്തുടരുക’ എന്നതാണ്.
എല്ലാ ക്രിസ്ത്യാനികളും വീണ്ടും ഒന്നാകുവാന്‍, ഒരു കുടുംബമാകുവാന്‍, ദൈവഹിതപ്രകാരം എല്ലാവരും ഒന്നാകുവാന്‍ വീണ്ടു നാം ഒന്നു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്നു എന്ന് പൊതു വിശ്വാസീസമൂഹം ഏറ്റുപറയുന്നു.
സഭൈക്യം ഐച്ഛികമല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ അഭിപ്രായപ്പെട്ടു. ഏറ്റവും ദുര്‍ബലര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട കടമ നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.