കുട്ടികള്‍ ക്രിസ്തീയവിശ്വാസം ആദ്യം അഭ്യസിക്കേണ്ടത് മാതാപിതാക്കളില്‍ നിന്ന്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: കുട്ടികളുടെ വിശ്വാസപരിശീലനം ആദ്യം നടക്കേണ്ടത് മാതാപിതാക്കള്‍ ഭവനങ്ങളില്‍ നല്‍കുന്ന ജീവിത മാതൃകയില്‍ നിന്നു വേണമെന്ന് ഫ്രാന്‍സിസ് പാപ്പാ. 27 കുഞ്ഞുങ്ങളെ സിസ്റ്റൈന്‍ ചാപ്പലില്‍ മാമ്മോദിസ ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

‘വേദപാഠം പഠിക്കാന്‍ പോകുമ്പോള്‍ വിശ്വാസപരമായ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുമെന്നത് വാസ്തവമാണ്. എന്നാല്‍ പുസ്തങ്ങളില്‍ നിന്ന് പഠിക്കുന്നതിന് മുമ്പായി വിശ്വാസം പകര്‍ന്നു കൊടുക്കണം. അതിനുള്ള ചുമതല മാതാപിതാക്കളായ നിങ്ങള്‍ക്കാണ്’ പാപ്പാ പറഞ്ഞു.

വിശ്വാസം ജീവിത മാതൃകയിലൂടെയും വാക്കിലൂടെയും പകരണം. കുരിശ് വരയ്ക്കാന്‍ അവരെ പഠിപ്പിക്കണം. പ്രധാനപ്പെട്ട കാര്യമാണത്, പാപ്പാ പറഞ്ഞു.

വീട്ടില്‍ മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹം കണ്ട് അവര്‍ പഠിക്കണം. വീട്ടിലെ സമാധാനം അവര്‍ കാണണം. അവര്‍ ഓരോ ഭവനത്തിലും യേശുവിനെ കണ്ടെത്തണം, പാപ്പാ വിശദീകരിച്ചു.

കുട്ടികളുടെ മുന്നില്‍ വച്ച് ഒരിക്കലും വഴക്കു കൂടരുതെന്ന് പാപ്പാ മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. ഭാര്യാഭര്‍ത്താക്കന്മാരാകുമ്പോള്‍ വഴക്കു കൂടുക സ്വാഭാവികമാണ്. എന്നാല്‍ വഴക്ക് കുട്ടികള്‍ കേള്‍ക്കെ ആകരുത്, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles