സന്ദര്‍ശനത്തിന് മുന്നോടിയായി യുഎഇക്ക് മാര്‍പാപ്പയുടെ ആശംസ

വത്തിക്കാന്‍; ഫെബ്രുവരി 3 മുതല്‍ 5 വരെ ഫ്രാന്‍സിസ് പാപ്പാ ചരിത്രപരമായ യുഎഇ സന്ദര്‍ശനം നടത്തുകയാണ്. അതിന് മുന്നോടിയായി പാപ്പാ അയച്ച ഒരു വീഡിയോ സന്ദേശത്തില്‍ താന്‍ ഏറെ താല്പര്യത്തോടെയാണ് യുഎഇ സന്ദര്‍ശനം നോക്കിക്കാണുന്നതെന്ന് പരിശുദ്ധ പിതാവ് അറിയിച്ചു.

യുഎഇ വ്യത്യസ്ത ജനവിഭാഗക്കാര്‍ തമ്മിലുള്ളസഹവാസത്തിനും സാഹോദര്യത്തിനും ഉത്തമ ഉദാഹരണമാണ്. അവിടെ വിവിധ സംസ്‌കാരങ്ങളും വൈവിധ്യമാര്‍ന്ന നാഗരികതകളും സമ്മേളിക്കുന്നു, പാപ്പാ പറഞ്ഞു.

അനേകം ജനങ്ങള്‍ യുഎഇയില്‍ സുരക്ഷിതമായ തൊഴില്‍ മേഖല കണ്ടെത്തുന്നു എന്ന കാര്യവും ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.

മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തന്നെ അബു ദാബിയിലേക്ക് ക്ഷണിച്ച കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദിന് പാപ്പാ നന്ദി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles