അഭിപ്രായവ്യത്യാസമുള്ളവരെ പോലും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ക്രിസ്തുവിന്റെ സ്‌നേഹം : ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യേശു നമ്മെ സ്‌നേഹിക്കുന്ന വിധം തന്നെ നാം നമ്മുടെ ശത്രുകളെ സ്‌നേഹിക്കാന്‍ ആ സ്‌നേഹം നമ്മെ നിര്‍ബന്ധിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.
പരിശുദ്ധരാജ്ഞി പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് മാര്‍പാപ്പാ തന്റെ ശ്രോതാക്കളോട് ചോദിച്ചു: എന്റെ ശത്രുക്കളെ സ്‌നേഹിക്കാന്‍ എനിക്ക് സാധിക്കുമോ? നമ്മുടെ ജീവിതത്തില്‍ പല തരത്തിലുള്ള ആളുകളുണ്ട്. നമ്മുടെ അഭിപ്രായത്തോട് യോജിക്കാത്തവരുണ്ടാകും. നമുക്ക് എതിരു നില്‍ക്കുന്നവരും ഉണ്ടാകും. അവരെയല്ലാം ്‌സനേഹിക്കാന്‍ എനിക്ക് സാധിക്കുമോ? പാപ്പാ ചോദിച്ചു.
മറ്റള്ളവരെ സ്‌നേഹിക്കുന്നതിനും അവരോട് ക്ഷമിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നത് യേശു ക്രിസ്തുവിന്റെ സ്‌നേഹമാണ്. തന്റെ അന്ത്യ അത്താഴവേളയില്‍ യേശു നല്‍കിയ കല്‍പന ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്നാണ്.
യേശുവാണ് നമ്മെ ആദ്യം സ്‌നേഹിച്ചത്. നമ്മുടെ കുറവുകളും ദൗര്‍ബല്യങ്ങളും കണക്കാക്കാതെ അവിടുന്ന് നമ്മെ സ്‌നേഹിച്ചു. നമ്മുടെ ഹൃദയങ്ങളെ മാറ്റാന്‍ ശക്തിയുള്ളതാണ് യേശുവിന്റെ സ്‌നേഹം. ശത്രുക്കളെ പോലെ സ്‌നേഹിക്കാന്‍ അത് നമ്മെ ശക്തരാക്കുന്നു, പാപ്പാ വ്യക്തമാക്കി.