മണവറ പോലെ….

ഏകാന്തത നന്നല്ല.
അത് ദൈവത്തിൻ്റെ ഹിതവുമല്ല.

എല്ലാ ഏകാന്തതകളെയും അതിജീവിക്കുവാൻ തക്ക വിധത്തിലുള്ള ഉന്നതമായ കൃപ ദൈവം മനുഷ്യന് നൽകിയിരിക്കുന്നു.

ഭാര്യാഭർത്താക്കന്മാർ സംഗമിക്കുന്ന മണവറപോലെ ……
പരിശുദ്ധവും സ്നേഹനിർഭരവും
കൃപ നിറഞ്ഞതുമാണ് ഏകാന്തതയിലുള്ള വ്യക്തിപരമായ പ്രാർത്ഥന.

ക്രിസ്തുവുമായുള്ള ആഴമായ വ്യക്തി ബന്ധം ഉരുത്തിരിയുന്ന പ്രാർത്ഥനാ ജീവിതം.

ആരെല്ലാം ഈ മണവറയിൽ ക്രിസ്തുവുമായി സമയം ചെലവഴിക്കുന്നുണ്ടോ ….,
അവരെല്ലാം ആത്മീയ ജീവിതത്തിൽ വളരുകയും പടർന്നു പന്തലിച്ച് ഫലം ചൂടുകയും ചെയ്തിട്ടുണ്ട്.
തായ്ത്തടിയായ ക്രിസ്തുവുമായുള്ള ബന്ധം ശാഖകളായ നമ്മുടെ നിലനില്പിന് അടിസ്ഥാനമിടുന്നു.

“കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ;
അവൻ്റെ പ്രത്യാശ അവിടുന്നു തന്നെ.
അവൻ ആറ്റുതീരത്തു നട്ട മരം പോലെയാണ്.
അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു.
അതു വേനൽ കാലത്തെ ഭയപ്പെടുന്നില്ല. അതിൻ്റെ ഇലകൾ എന്നും പച്ചയാണ്.”
(ജെറമിയ 17 : 7)

ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ നീ വളരുക .
എല്ലാ ബന്ധങ്ങൾക്കും ഉപരിയായായ ബന്ധം.
ഏകാന്തതയിൽ, രാത്രിയുടെ യാമങ്ങളിൽ അവനോടു ചേർന്നിരിക്കുക.
വീണ്ടുമൊരു പെന്തക്കുസ്തായ്ക്കു വേണ്ടി
ഹൃദയത്തിൽ തീയിടുക.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles