എപ്പോഴും മടങ്ങിവരാവുന്ന വീടാണ് കത്തോലിക്കാ സഭ: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ എല്ലാവരുടെയും വീടാണെന്നും എപ്പോഴും എല്ലാവർക്കും സ്വാഗതമരുളുന്ന ഭവനമാണെന്നും ഫ്രാൻസിസ് പാപ്പാ.

കാരുണ്യത്തിനുമുപരി, മനുഷ്യത്വത്തിനും ആർദ്രതയ്ക്കുമപ്പുറം സഭയെ സ്വന്തം വീടായി എല്ലാവരും പരിഗണിക്കണം എന്ന് താൻ തീവ്രമായി ആഗ്രഹിക്കുന്നു എന്ന് മാർപാപ്പാ പറഞ്ഞു.

സ്വഭവനം എന്ന അനുഭവം നൽകുന്ന മാതൃഭവനമാണ് സഭ. എല്ലായ്‌പ്പോഴും അവിടെ നിങ്ങൾക്ക് സ്വാഗതമുണ്ട്. നിങ്ങളെ കേൾക്കാൻ അവൾ സദാ സന്നദ്ധയാണ്. ദൈവരാജ്യത്തിലേക്കുള്ള ശരിയായ പാതയിലൂടെ നടക്കാൻ സഭ സദാ പ്രതിജ്ഞാബദ്ധയാണ്, പാപ്പാ പറഞ്ഞു.

നാം ആത്മാവിന്റെ പരമത്വം ആഘോഷിക്കുന്ന വേളയാണിത്. ദൈവത്തിന്റെ പദ്ധതികളുടെ വിസ്മയകരമായ അനിശ്ചിതത്വമോർത്ത് നാം നിശബ്ദരായി പോകുന്നു. സന്തോഷം കൊണ്ട് അമ്പരന്നു പോകുന്നു, ഇതാണ് ദൈവം നമുക്കായി കാത്തു വച്ചരിക്കുന്നത്, പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ കൊണ്ടു പോയി ചുറ്റിനുമുള്ള സഹോദരീസഹോദരന്മാരുമായി പങ്കുവയ്ക്കണം എന്ന് പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു.

‘രക്ഷയ്ക്കു വേണ്ടിയുള്ള നിലവിളികൾ ദൈവത്തിങ്കലേക്കുയരുന്നത് പലപ്പോഴും നാം കാണാതെ പോകുന്നു, നാം കണ്ണുകളും കാതുകളും തുറക്കണം. അതിനുപരി നാം ഹൃദയങ്ങൾ തുറക്കണം, ഹൃദയം കൊണ്ട് കേൾക്കണം. അപ്പോൾ നമ്മുടെ ഉള്ളിൽ പെന്തക്കുസ്തായുടെ അഗ്നി നമുക്ക് അനുഭവപ്പെടും’ പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles