മറ്റുള്ളവരുടെ വീഴ്ചകളെ വിധിക്കും മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ കുറിച്ച് ചിന്തിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സഹായിക്കുന്നതിനായി അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ പാപങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ കുറിച്ച് ചിന്തിക്കാനും പാപ്പാ ഓര്‍മിപ്പിച്ചു.

‘തെരുവിലൂടെ നടന്നു പോകുന്ന വേളയില്‍ വഴിയോരത്ത് ഭവന രഹിതനായ ഒരാള്‍ കിടക്കുന്നത് കണ്ടാല്‍ അയാളെ പരിഗണിക്കുക പോലും ചെയ്യാതെ നിങ്ങള്‍ ചിന്തിക്കുക, അയാള്‍ വീഞ്ഞു കുടിച്ചു കിടക്കുകയായിരിക്കും എന്നാണ്. അയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നല്ല നിങ്ങളുടെ ഹൃദയം എന്തു കൊണ്ടാണ് കഠിനമായി പോയത് എന്നാണ് നിങ്ങള്‍ ആദ്യം ചിന്തിക്കേണ്ടത്.’ പാപ്പാ പറഞ്ഞു.

സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം ദരിദ്രരോടും ആവശ്യക്കാരോടുമുള്ള കരുണയിലാണ്. അങ്ങനെയാണ് ഒരാള്‍ യഥാര്‍ത്ഥ ക്രിസ്തു ശിഷ്യനായി മാറുന്നത്. നല്ല അയല്‍ക്കാരന്റെ ഉപമ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു, മാര്‍പാപ്പാ.

ഈ ഉപമ ക്രിസ്തീയ ജീവിതത്തിന്റെ തന്നെ പ്രതീകമായിരിക്കുന്നു. ഒരു ക്രിസ്തുവിശ്വാസി എപ്രകാരമാണ് പെരുമാറേണ്ടതെന്ന്് ഈ ഉപമ വ്യക്തമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

കാരുണ്യമാണ് ഈ ഉപമയുടെ കാതല്‍ എന്നും പാപ്പാ വ്യക്തമാക്കി. ആവശ്യക്കാരെ കണ്ടിട്ടും നമ്മുടെ ഹൃദയത്തില്‍ ദയ ഉണരുന്നില്ലെങ്കില്‍ നമുക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കണം എന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles