സഭാദൗത്യത്തിന്റെ ഹൃദയം പ്രാര്‍ത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പ്രേഷിത ദൗത്യത്തിന്റെ ഹൃദയം പ്രാര്‍ത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. തിരുഹൃദയത്തിരുനാള്‍ ദനിത്തില്‍ പ്രഭഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്.

‘ആര്‍ദ്രതയുടെ വിപ്ലവത്തിലേക്ക് നമ്മെയെല്ലാം സ്വാഗതം ചെയ്യാന്‍ മാത്രം വലുപ്പമേറിയതാണ് യേശുവിന്റെ ഹൃദയം. യേശുവിന്റെ ഹൃദയത്തോട് അടുപ്പം പാലിച്ചാല്‍ നമ്മുടെ സഹോദരങ്ങളോട് സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ നമുക്ക് പ്രചോദനം ലഭിക്കും. ലോകത്തോട് കാരുണ്യപൂര്‍വം വര്‍ത്തിക്കാന്‍ സാധിക്കും:’ പാപ്പാ പറഞ്ഞു.

പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കിലെ 600 അംഗങ്ങളോട് ആ സംഘടന സ്ഥാപിച്ചതിന്റെ 175ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. മനുഷ്യവംശവും സഭയുടെ പ്രേഷിത ദൗത്യവും നേരിടുന്ന വെല്ലുവിളികളെ പ്രാര്‍ത്ഥന കൊണ്ട് നേരിടാന്‍ കത്തോലിക്കാ പ്രേരിപ്പിക്കുന്ന സംഘടനയാണിത്.

‘ദൈവകരുണയുടെ സാക്ഷികളും ദൂതരുമാകാനാണ് നമ്മുടെ വിളി. ഇരുള്‍ വീണ ഈ ലോകത്തില്‍ പ്രകാശപൂര്‍ണമായൊരൂ കാഴ്ചപ്പാട് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് വിളിയുണ്ട്. നിരാശ തിങ്ങുന്നിടത്ത് നാം പ്രത്യാശ പകരണം, പാപം വര്‍ദ്ധിക്കുന്നിടത്ത് രക്ഷയും’ പാപ്പാ വിശദീകരിച്ചു.

‘പ്രാര്‍ത്ഥനയിലേക്ക് പ്രവേശിക്കുക എന്നാല്‍ യേശുവിന്റെ ഹൃദയത്തിലേക്ക് ഹൃദയം കൊണ്ട് പ്രവേശിക്കുക എന്നാണ് അര്‍ത്ഥം. യേശുവിന്റെ അനുഭവങ്ങളും കരുണയും നാം സ്വന്തമാക്കണം. യേശുവിന്റെ ഹൃദയത്താല്‍ സ്പര്‍ശിക്കപ്പെട്ട് നമ്മുടെ ഹൃദയത്തില്‍ മാറ്റം വരണം’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles