കുറ്റം പറയുന്ന കത്തോലിക്കര്‍ക്കെതിരെ മാര്‍പാപ്പാ

റോം: മറ്റുള്ളവരെ കുറ്റം പറഞ്ഞും അവരുടെ കുറവുകള്‍ പെരുപ്പിച്ച് കാണിച്ചും നടക്കുന്ന കത്തോലിക്കര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ രൂക്ഷ വിമര്‍ശനം. മറ്റുള്ളവരുടെ കുറ്റം തിരക്കി നടക്കുന്നതിന് പകരം സ്വന്തം പാപങ്ങളെ കുറിച്ച് ചിന്തിച്ച് അനുതപിക്കാന്‍ പാപ്പായുടെ ആഹ്വാനം. റോമിലെ ഒരു ഇടവക സന്ദര്‍ശന വേളയില്‍ പ്രഭാഷണം നടത്തുകയായിരുന്നു, പരിശുദ്ധ പിതാവ്.

‘മറ്റുള്ളവരുടെ തെറ്റു കുറ്റങ്ങള്‍ നോക്കി നടക്കാനും അവരുടെ കുറവുകള്‍ അന്വേഷിക്കാനുമല്ല ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കന്നത്. സ്വന്തം പാപങ്ങളും തെറ്റുകളും പരിശോധിക്കുക. അതാണ് ദൈവം ആഗ്രഹിക്കുന്നത്’ പാപ്പാ പറഞ്ഞു.

‘ഇനി നിങ്ങളില്‍ ചിലര്‍ പറയുമായിരിക്കും, പിതാവേ, എനിക്ക് ഒരു പാപവുമില്ല!’ പാപ്പാ തുടര്‍ന്നു, ‘നിങ്ങള്‍ക്ക് അഭിനന്ദനം! നിങ്ങളുടെ പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്ത് നിങ്ങള്‍ തിരിച്ചറിയും! അതിനേക്കാള്‍ നല്ലത് ഈ ഭൂമിയില്‍ തന്നെ അവ തിരിച്ചറിഞ്ഞ് അനുതപിക്കുന്നതാണ്’ പാപ്പാ പറഞ്ഞു.

സ്വന്തം തെറ്റുകള്‍ കാണാതെ മറ്റുള്ളവരുടെ മോശം കാര്യങ്ങള്‍ കണ്ടെത്തുന്നതില്‍ നാം മിടുക്കാരണ്. ഈ പരദൂഷണം പുതിയ കാര്യമല്ല, ആദിപാപം മുതല്‍ക്കേ ഇതാണ് മനുഷ്യന്റെ അവസ്ഥ. അത് ശത്രുതയ്ക്കും അനൈക്യത്തിനും കാരണമാകും. അത് തിന്മ വിതയ്ക്കുന്നു, പാപ്പാ വ്യക്തമാക്കി.

അപരനെ കുറിച്ച് പരദൂഷണം പറയും മുമ്പ് ഒരു കണ്ണാടിയെടുത്ത് സ്വന്തം അവസ്ഥ നോക്കുവാനാണ് യേശു നമ്മോട് പറയുന്നത്, പാപ്പാ കൂട്ടിച്ചേര്‍ത്തു. സാന്‍ ക്രിസ്പിനോ ഡ വിറ്റെര്‍ബോ ഇടവകിയിലാണ് പാപ്പാ സന്ദര്‍ശനം നടത്തി സംസാരിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles