യേശു ദൈവജനത്തിന്റെ മണവാളന്‍: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: യേശു ക്രിസ്തുവാണ് ദൈവജനത്തിന്റെ വരന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ. കാനായിലെ കല്യാണ വിരുന്നിനെ കുറിച്ചുള്ള സുവിശേഷ ഭാഗം വായിച്ചു വ്യാഖ്യാനിക്കുകയായിരുന്നു അദ്ദേഹം.
കാനായിലെ വിവാഹവിരുന്നില്‍ വച്ച് യേശു വെള്ളം വീഞ്ഞാക്കിയത് ജനങ്ങളെ അത്ഭുതപരതന്ത്രരാക്കുന്നതിന് വേണ്ടിയല്ല, പിതാവായ ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും പാപ്പാ വിശദമാക്കി.
യേശുവിന്റെ പരസ്യജീവിതകാലത്ത് കല്യാണവിരുന്ന് നടന്നത് കേവലം യാദൃച്ഛികമായിട്ടല്ല, ദൈവഹിതപ്രകാരമായാണ്. ദിവ്യമണവാളന്‍ സ്വയം വെളിപ്പെടുത്തുന്നതിന്റെ ആരംഭമായിരുന്നു, അത്. യേശു സ്വയം ദൈവജനത്തിന്റെ മണവാളനാണെന്ന് വെളിപ്പെടുത്തുകയായിരുന്നു, ആ സംഭവത്തിലൂടെ, പാപ്പാ പറഞ്ഞു.
അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന മറിയത്തിന്റെ വാക്കുകള്‍ നമ്മള്‍ മക്കള്‍ക്കായി അമ്മ നല്‍കുന്ന പൈതൃകമാണ്. അതാണ് നമ്മോട് അമ്മയ്ക്ക് പറയാനുള്ളതും എന്നും പറയുന്നതും, പാപ്പാ വ്യക്തമാക്കി.