സഭ നിങ്ങളോടൊപ്പം സഹിക്കുന്നു: കുടിയേറ്റക്കാരോട് മാര്‍പാപ്പ

മൊറോക്കോ: കുടിയേറ്റക്കാര്‍ സഭയുടെ അവിഭാജ്യഘടകങ്ങളാണെന്നും അവരുടെ സഹനങ്ങളെടയും കഷ്ടപ്പാടുകളെയും കുറിച്ച് സഭയ്ക്ക് എപ്പോഴും അവബോധമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ. സഭ അവരുടെ സഹനങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു എന്ന് മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

‘നിങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരല്ല, മറിച്ച് നിങ്ങള്‍ സഭാഹൃദയത്തിന്റെ കേന്ദ്രമാണ്. നിങ്ങളോടൊപ്പം സഹിക്കുന്നവളാണ് കത്തോലിക്കാ സഭ’ പരിശുദ്ധ പിതാവ് പറഞ്ഞു. മാര്‍ച്ച് 30, 31 തീയതികളില്‍ പാപ്പാ മൊറോക്കോ സന്ദര്‍ശിച്ചപ്പോഴാണ് ഈ വാക്കുകള്‍ അദ്ദേഹം പറഞ്ഞത്.

വിവിധ സന്ദര്‍ഭങ്ങളില്‍ നിങ്ങളിലേക്ക് എത്തുന്ന സഭ നിങ്ങളെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രിക്കുന്നു: നമ്മുടെ ജീവിതങ്ങള്‍ നിറവോടെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും നല്ല ജീവിതാവസ്ഥ നേടിയെടുക്കുന്നതില്‍ നിങ്ങളെ സഹായിച്ചു കൊണ്ട് നിങ്ങളോടൊപ്പം ആയിരിക്കാന്‍ സഭ ആഗഹിക്കുന്നു, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles