കൊറിയന്‍ ഏകാധിപതി കിമ്മിന് മാര്‍പാപ്പയെ കാണാന്‍ ആഗ്രഹം

സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം യോം ഉന്‍ ഫ്രാന്‍സിസ് പാപ്പായെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി വാര്‍ത്ത. പ്യോംയാങില്‍ വച്ച് കൂട്ടിക്കാഴ്ച നടത്താനാണ് പദ്ധതിയെന്ന ദക്ഷിണ കൊറിയന്‍ വക്താവ് അറിയിച്ചു.

ഒക്ടോബര്‍ 18 ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ ഇന്നുമായി വത്തിക്കാന്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. തദവസരത്തില്‍ കിമ്മിന്റെ ക്ഷണം നേരിട്ട് മാര്‍പാപ്പയ്ക്ക് മൂന്‍ ജേ കൈമാറും എന്നും വക്താവ് അറിയിച്ചു

കത്തോലിക്കനായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ഒക്ടോബര്‍ 17 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചു നടക്കുന്ന ദിവ്യബലിയില്‍ പങ്കുകൊള്ളും.

ഈ അടുത്ത ദിവസങ്ങളില്‍ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ നടന്ന ഉച്ചകോടിയില്‍, താന്‍ മാര്‍പാപ്പയെ കാണാന്‍ അതിയായി ആഗ്രഹിക്കുന്നതായി കിം വ്യക്തമാക്കിയിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles