മറിയം ത്രേസ്യയും കര്‍ദനാള്‍ ന്യൂമാനും ഒക്ടോബര്‍ 13 ന് വിശുദ്ധപദവിലേക്ക് ഉയര്‍ത്തപ്പെടും

വത്തിക്കാന്‍: അവസാനം കേരളം കാത്തിരുന്ന ആ തീയതി നിശ്ചയിക്കപ്പെട്ടു. കേരളത്തിന്റെ പുത്രി മറിയം ത്രേസ്യ ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ വച്ച് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും. ക​ർ​ദി​നാ​ൾ ജോ​ൺ ഹെ​ന്‍ട്രി ന്യൂ​മാ​ൻ (ഇം​ഗ്ല​ണ്ട്), സി​സ്റ്റ​ർ ജ്യൂ​സെ​പ്പി​ന വാ​ന്നി​നി (ഇ​റ്റ​ലി), സി​സ്റ്റ​ർ ഡ്യൂ​ൾ​സ് ലോ​പ്പ​സ് പോ​ന്ത​സ് (ബ്ര​സീ​ൽ), സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് ബേ​യ്സ് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്) എ​ന്നി​വ​രെയും തദവസരത്തില്‍ വിശുദ്ധപദവിലേക്ക് ഉയര്‍ത്തും.

വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റ​ർ മ​റി​യം ത്രേ​സ്യ​യു​ടെ​യും ക​ർ​ദി​നാ​ൾ ഹെ​ൻ​ട്രി ന്യൂ​മാ​ന്‍റെ​യും മാ​ധ്യ​സ്ഥ​ത്താ​ൽ ല​ഭി​ച്ച അ​ദ്ഭു​ത രോ​ഗ​ശാ​ന്തി​ക​ൾ അം​ഗീ​ക​രി​ച്ച​താ​യി ഫെ​ബ്രു​വ​രി 12ന് ​മാ​ർ​പ്പാ​പ്പ പ്ര​ത്യേ​ക ഡി​ക്രി​യി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ തി​രു​ക്കു​ടും​ബ സ​ന്ന്യാ​സി​നീസ​ഭ സ്ഥാ​പി​ച്ച സി​സ്റ്റ​ർ മ​റി​യം ത്രേ​സ്യ ചി​റ​മ്മ​ൽ മ​ങ്കി​ടി​യാ​ൻ തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ​യി​ൽ 1876 ഏ​പ്രി​ൽ 26നാ​ണു ജ​നി​ച്ച​ത്. 1926 ജൂ​ൺ എ​ട്ടി​ന് കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ​വ​ച്ച് അ​ന്ത​രി​ച്ചു.

ഇംഗ്ലീഷ് കര്‍ദിനാളായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ ഓറട്ടറി ഓഫ് സെന്റ് ഫിലിപ്പ് നേരി എന്ന സംഘടനയുടെ സ്ഥാപകനും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനുമാണ്.

 

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles