സഭയോട് ചേര്‍ന്ന് സ്നേഹത്തോടെ ജീവിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സങ്കീർത്തകന്റെ മനോഭാവത്തോടെ ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമായാണെന്നു മാർ ജോസഫ് സ്രാന്പിക്കൽ. ലിതെർലാൻഡ് ഒൗർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെയും ഭാരത അപ്പോസ്തലനായ വി. തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു, അദ്ദേഹം. പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്പോഴാണ് അത് ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നത്. സഭയോടൊന്നു ചേർന്ന് സ്നേഹത്തോടെയാവണം നാം ജീവിക്കുകയും പ്രവൃത്തികളിൽ വ്യാപാരിക്കുകയും ചെയ്യേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനക്ക് ശേഷം കൊടിതോരണങ്ങളും, മുത്തുക്കുടകളുടെയും അകന്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ പരന്പരാഗത രീതിയിലുള്ള വർണശബളമായ തിരുനാൾ പ്രദക്ഷിണവും നടന്നു. തുടർന്ന് സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെയും വിമൻസ് ഫോറത്തിന്റെയും വിവിധ ഭക്ത സംഘടനളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.
തോമസ്കുട്ടി ഫ്രാൻസിസ് രചനയും സംവിധാനവും നിർവഹിച്ച ദുക്റാനായും ചില വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറി. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് , ബ്രദർ തോമസ് പോൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇടവകയിലെ ഇരുപത്തിയൊന്ന് കുടുംബ യൂണിറ്റുകളുടെയും വിമൻസ് ഫോറത്തിന്റെയും സീറോ മലബാർ യൂത്ത് മൂവ് മെന്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും കൂട്ടായ്മ്മയും ഏകോപനവുമാണ് തിരുനാളിന്റെ ഭക്തിസാന്ദ്രവും അവിസ്മരണീയവുമാക്കിയതെന്ന് വികാരി ഫാ. ജിനോ അരീക്കാട് പറഞ്ഞു. സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു . കൈക്കാര·ാരായ ടോം തോമസ് , മാനുവൽ സി.പി, ജോയ്സ് കല്ലുങ്കൽ, വിവിധ ഭക്തസംഘടന ഭാരവാഹികൾ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.