മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ – ഒന്നാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ~ ഒന്നാം ദിവസം ~

പ്രിയ മക്കളേ, വിമലഹൃദയപ്രതിഷ്ഠ കേവലം ഒരു അധര വ്യായാമമല്ല. ഒരു പ്രവൃത്തിയാണെന്ന് നിങ്ങളുടെ ഹൃദയങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.

നിങ്ങളുടെ ഹൃദയം ആത്മാവിന്റെ ജനാലയാണ്. വിമല ഹൃദയപ്രതിഷ്ഠ എന്ന പ്രവൃത്തി ആ ജനാല തുറക്കുന്നു. നിങ്ങളുടെ ആത്മാവ് ഒരു പ്രിസം പോലെയാണ്. ദൈവത്തിന്റെ പ്രതിബിംബമായിട്ടാണ് ദൈവം അതിനെ സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രിസത്തില്‍ അശുദ്ധിയുണ്ടെങ്കില്‍ അതിന് ദൈവത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കുവാന്‍ സാധിക്കുകയില്ല. ആത്മാവിന് വെളിച്ചം ലഭിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയിലൂടെ മാത്രമേ എല്ലാ അശുദ്ധികളും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

പ്രിയ മക്കളേ, എന്റെ ഹൃദയത്തിലേക്ക് നോക്കുക. നിര്‍നിമേഷം നോക്കുമ്പോള്‍ മാത്രമേ പരിശുദ്ധ ത്രിത്വത്തിന്റെ പ്രതിഫലനം നിങ്ങള്‍ക്ക് അനുഭവമാക്കിത്തരുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ പ്രകാശം ലഭിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

നേര്‍വഴി നയിക്കല്‍: പരിശുദ്ധ മറിയം നമ്മെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയം എന്ന ലക്ഷ്യത്തിലേക്കാണ് നയിക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് വിമല ഹൃദയ പ്രതിഷ്ഠ. അങ്ങനെ നമ്മള്‍ പരിശുദ്ധ അമ്മയുടെ പരിശുദ്ധിയിലേക്കും ശാശ്വത സമാധാനത്തിലേക്കുമുള്ള വിളിക്ക് പ്രത്യുത്തരം നല്‍കുന്നു.

നമ്മുടെ വ്യക്തിപരമായ മാനസാന്തരത്തിലൂടെയാണ് ദൈവത്തിന് നമ്മുടെ ആത്മാവിലും മനസ്സിലും പ്രവര്‍ത്തിക്കാന്‍ നാം അനുമതി നല്‍കുന്നത്. വിമലഹൃദയ പ്രതിഷ്ഠ എന്ന പ്രവൃത്തിയിലൂടെ ലഭിക്കുന്ന പ്രത്യേക കൃപയിലൂടെ നമ്മുടെ ഹൃദയങ്ങളെ മറിയത്തിന്റെ ഹൃദയത്തിലൂടെ യേശുവിന് സമര്‍പ്പിക്കുന്നു.

മാര്‍ഗനിര്‍ദേശം: പ്രാര്‍ത്ഥന, ദൈവവുമായുള്ള ബന്ധം സൃഷ്ടിക്കുന്ന പ്രവൃത്തിയാണ്. പ്രാര്‍ത്ഥന വഴി ദൈവം നമ്മുടെ ഹൃദയത്തിലേക്കും നമ്മള്‍ ദൈവത്തിലേക്കും കടന്നു ചെല്ലുന്നു. പ്രാര്‍്ത്ഥനയിലൂടെ എല്ലാ അശുദ്ധികളും ദൈവത്തിന് സമര്‍പ്പിക്കപ്പെടുകയും അവിടുത്തെ കൃപയിലൂടെ രൂപാന്തരപ്പെടുകയും ചെയ്യുന്നു. ദൈവിക സാന്നിധ്യത്തിലൂടെയാണ് മനസ്സിന് സ്വസ്ഥതയും ശാന്തതയും ലഭിക്കുന്നത്. നമ്മള്‍ ദൈവവുമായി ഐക്യപ്പെട്ടാലെ ദൈവത്തിന് നമ്മിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമേ, എന്റെ ആത്മാവിന്റെ ജനാലകള്‍ തുറക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങനെ എല്ലാ അശുദ്ധികളും ദൈവകൃപയാല്‍ തുടച്ചു മാറ്റപ്പെട്ട് എന്റെ മാനസാന്തരത്താലും പ്രതിഷ്ഠയാലും സാക്ഷ്യത്താലും ദൈവം എന്നില്‍ മഹത്വപ്പെടുവാന്‍ ഇടയാകട്ടെ. എന്റെ പ്രിയപ്പെട്ട അമ്മേ, എന്റെ ഹൃദയം തുറക്കാന്‍ എന്നെ സഹായിക്കണമേ, അങ്ങനെ ഞാന്‍ ലോകത്തിന്റെ മുമ്പില്‍ അമ്മയുടെ സുനിശ്ചിത വിജയത്തിന്റെ അടയാളമാകട്ടെ.

നന്മ നിറഞ്ഞ മറിയമെ  (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles