ജൂഡോയിലൂടെ ആഫ്രിക്കയില്‍ സൗഹൃദം പരത്തിയ വൈദികന് ജപ്പാന്റെ ആദരം
ഡബ്ലിന്‍: സാംബിയയില്‍ കഴിഞ്ഞ 50 വര്‍ഷമായ മിഷനറിയായി സേവനം ചെയ്തു വരുന്ന അയറിഷ് വൈദികന്‍ ജൂഡ് മക്കെന്നായ്ക്ക് ജപ്പാന്റെ പരമോന്നത പുരസ്‌കാരം. ആഫ്രിക്കയില്‍ ജൂഡോ പ്രചരിപ്പിച്ചതിനാണ് അവാര്‍ഡ്. ഫ്രാന്‍സിസ്‌കന്‍ കപ്പുച്ചിന്‍ വൈദികനാണ് മക്കെന്നാ.
‘ഇത് വലിയൊരു അംഗീകാരമാണ്. എനിക്ക് വലിയ അഭിമാനവും ആശ്ചര്യവുമുണ്ട്. ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല’ 84 കാരനായ ഫാ. ജൂഡ് മക്കെന്നാ പറഞ്ഞു.
ജാപ്പനീസ് സംസ്‌കാരം പ്രചരിപ്പിക്കാന്‍ ശ്രദ്്‌ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കാണ് ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍ ആന്‍ സില്‍വര്‍ റേയ്‌സ് എന്ന ഈ പുരസ്‌കാരം നല്‍കുന്നത്.
ഫാ. മക്കെന്നാ 1966 മുതല്‍ സാംബിയയില്‍ പ്രേഷിക വേല ചെയ്യുന്നു. കാഴ്ച മങ്ങിത്തുടങ്ങിയതിനാല്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
ജൂഡിന് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്. ബ്രയന്‍. ഇരുവരും ഒരുമിച്ചാണ് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നത്. ജൂഡ് സാംബിയയിലേക്കും ബ്രയന്‍ കാലിഫോര്‍ണയയിലേക്കും അയക്കപ്പെട്ടു.