ഒന്നാം ലോകമഹായുദ്ധത്തിലെ ത്യാഗങ്ങള്‍ കത്തോലിക്കരെയും പ്രൊട്ടസ്‌റ്റന്റുകാരെയും ഒന്നിപ്പിക്കണമെന്ന് ഐറിഷ് ബിഷപ്പ്
ബെല്‍ഫാസ്റ്റ്: ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരം പരസ്പരം ഐക്യപ്പെടുന്നതിനും അനുരഞ്ജനപ്പെടുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് അയര്‍ലണ്ടിലെ ആര്‍ച്ച്ബിഷപ്പ് ഈമന്‍ മാര്‍ട്ടിന്‍.
‘നാം ഈ അവസരത്തില്‍ പ്രത്യേകം ഓര്‍മിക്കുന്ന ആ ധീരവ്യക്തികള്‍ നമ്മെ അനുരഞ്ജത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പരസ്പരം പങ്കുവച്ച സഹനങ്ങളുടെ ഓര്‍മയില്‍ നാം കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കണം’ ബിഷപ്പ് മാര്‍ട്ടിന്‍ പറഞ്ഞു.
‘പരസ്പരം സഹകരിച്ച് നടത്തിയ അവരുടെ ത്യാഗങ്ങളെ ആദരിക്കാന്‍ മികച്ച ഒരു മാര്‍ഗം കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മലുള്ള പോര് അവസാനിപ്പിച്ച് അനുരഞ്ജനപ്പെടുകയാണ്. വിഭജിക്കുന്ന ഘടകങ്ങള്‍ നമുക്ക് മാറ്റിനിര്‍ത്താം’ ബിഷപ്പ് അഭിപ്പായപ്പെട്ടു.
നിര്‍ഭാഗ്യവശാല്‍ ഒരുമിച്ചു നടത്തിയ സഹനങ്ങളെക്കാള്‍ ജനം പലപ്പോഴും ഓര്‍മിക്കുന്നത് വ്യത്യസ്ഥതകളും പരസ്പരം അകല്‍ചയുമാണ്, അദ്ദേഹം പറഞ്ഞു.
ബെല്‍ഫാസ്റ്റിലെ സെന്റ് ആന്‍സ് കത്തീഡ്രലില്‍ ബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു, ബിഷപ്പ് മാര്‍ട്ടിന്‍.