വടക്കന്‍ അയര്‍ലണ്ടില്‍ പള്ളി ആക്രമിക്കപ്പെട്ടു
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടിലുള്ള ഒരു കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെടുകയും പെയിന്റ് വാരിത്തൂകി അശുദ്ധമാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിവസം രാവിലെയാണ് അനിഷ്ടസംഭവം ഉണ്ടായത്.
ബെല്‍ഫാസ്റ്റില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരെയുള്ള ബാലിക്ലെയറിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഏപ്രില്‍ 21 ന് പാതിരാത്രിയിലാണ് വെള്ള പെയിന്റ് എറിഞ്ഞ് പള്ളി അശുദ്ധമാക്കിയത്.
26 വയസ്സുള്ള ഒരു ചെറുപ്പക്കാരനും അയാളുടെ സഹായിയായ മുപ്പത്തഞ്ചുകാരിയും ചേര്‍ന്നാണ് പള്ളിക്ക് നേരെ ആക്രണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
സംഭവത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് ആന്‍ഡ് ലേബര്‍ പാര്‍ട്ടി അംഗം നോറീന്‍ മക്ലെലാന്‍ഡ് സംഭവത്തെ സുബോധമില്ലാത്ത, ഞെട്ടിക്കുന്ന പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിച്ചത്. ബാലിക്ലെയിറിലെ കത്തോലിക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് കാരണായ പ്രവര്‍ത്തിയാണ് അതെന്ന് അദ്ദേഹം ആരോപിച്ചു. ഡമോക്രാറ്റിക്ക് യൂണിയനിസ്റ്റ് പാര്‍ട്ടിയും സംഭവത്തെ ശക്തമായി അപലപിച്ചു.