ക്രിസ്തുവിന്റെ എളിമായാര്‍ന്ന സ്‌നേഹം അന്വേഷിക്കുക: ഫ്രാന്‍സിസ് പാപ്പാ

അബുദാബി: എല്ലാറ്റിനുമുപരിയായി ക്രിസ്തുവിന്റെ എളിമയാര്‍ന്ന സ്‌നേഹവും ക്രിസ്തുവുമായുള്ള ഐക്യവും അന്വേഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. അബുദാബിയിലെ സായെദ് സ്‌പോര്‍ട്ട് സിറ്റി സ്റ്റേഡിയത്തില്‍ വച്ച് അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് മാര്‍പാപ്പാ ഇങ്ങനെ പറഞ്ഞത്.

യേശുവിനെ അനുഗമിക്കാനും അവിടുത്തെ അനുകരിക്കാനും മറ്റെല്ലാറ്റിലുമുപരി ക്രിസ്തുവിന്റെ എളിയ സ്‌നേഹം തേടാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം, പരിശുദ്ധ പിതാവ് പറഞ്ഞു. ഇതിലാണ് ജീവതത്തിന്റെ അര്‍ത്ഥം. ക്രിസ്തുവുമായുള്ള ഐക്യവും മറ്റുള്ളവരോടുള്ള സ്‌നേഹവും. പാപ്പാ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ ജീവിതം എന്നാല്‍ പരമമായി, കുറേ നിയമങ്ങളുടെ അനുഷ്ഠാനമോ കുറേ പാഠങ്ങള്‍ അനുസരിക്കലോ അല്ല, അത് യേശുവില്‍ നാമെല്ലാവരും സ്വര്‍ഗീയ പിതാവിന്റെ മക്കളാണെന്നുള്ള അറിവാണ്. പാപ്പാ വിശദമാക്കി.

ഫെബ്രുവരി 3 മുതല്‍ 5 വരെ അബുദാബിയില്‍ നടക്കുന്ന മതാന്തര സംവാദത്തില്‍ പങ്കെടുക്കാനും അവിടെയുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് പിന്തുണ നല്‍കാനുമാണ് പാപ്പാ അബുദാബിയില്‍ എത്തയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles