കര്‍ദിനാള്‍ ഡാനീല്‍സിന്റെ നിര്യാണം: മാര്‍പാപ്പ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: അന്തരിച്ച ബെല്‍ജിയന്‍ കര്‍ദിനാള്‍ ഗോഡ്‌ഫ്രെഡ് ഡാനീസില്‍സിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദുഖം പ്രകടിപ്പിച്ചു. ഡാനീല്‍സിന്റെ വിയോഗത്തെ തുടര്‍ന്ന ബ്രസല്‍സ്-മെഷ്‌ലിന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ച്ബിഷപ്പായി ചാര്‍ജെടുത്ത കര്‍ദിനാള്‍ ജോസഫ് ഡി കെസെലിനാണ് പാപ്പാ അനുശോചന സന്ദേശം അയച്ചത്.
തീക്ഷണമതിയായ ഒരു ഇടയന്‍ എന്നാണ് പാപ്പാ കര്‍ദിനാള്‍ ഡാനീല്‍സിനെ വിശേഷിപ്പിച്ചത്. തന്റെ രൂപതയില്‍ മാത്രമല്ല ദേശീയതലത്തിലും അദ്ദേഹം സമര്‍പ്പണത്തോടെ സേവനം ചെയ്തു എന്ന് പാപ്പാ അനുസ്മരിച്ചു. ബെല്‍ജിയം ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായിരുന്നു കര്‍ദിനാള്‍ ഡാനീല്‍സ്.