മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല: ജെനീവയില്‍ പുതിയ നിയമം
ജനീവ: പൊതുപ്രവര്‍ത്തകര്‍ പരസ്യമായി മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം ജനീവ പാസ്സാക്കി. ഇതു പ്രകാരം വോട്ടെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പൊതുമേഖലാ ജീവനക്കാരും മതപരമായ ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ കാണുംവിധം ഉപയോഗിക്കാന്‍ പാടില്ല.
ഫെബ്രുവരി 10 ന് നടന്ന വോട്ടെടുപ്പില്‍ 55 ശതമാനം പേരും നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഈ നിയമം മുസ്ലീം വനിതകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.