ലോകത്തിന് പുതിയ സുവിശേഷകരെ വേണം: ഫ്രാന്‍സിസ് പാപ്പാ
ഒന്‍പതാം നൂറ്റാണ്ടില്‍ സ്ലാവ് വംശജരുടെ ഇടയില്‍ സുവിശേഷം പ്രഘോഷിക്കാന്‍ എത്തിയ വി. സിറിള്‍, വി. മെത്തോഡിയസ് എന്നിവരെ പോലെ ലോകത്തിന് പുതിയ സുവിശേഷകരെ ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
സിറിളും മെത്തോഡിയസും തങ്ങളുടെ സംസ്‌കാരം സര്‍ഗാത്മകമായി സ്ലാവ് വംശജരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ഉപയോഗിച്ചു. അതിനു വേണ്ടി അവര്‍ പുതിയൊരു ലിപി തന്നെ സൃഷ്ടിച്ച് അതിലേക്ക് ബൈബിളും മറ്റ് ആരാധനക്രമങ്ങളും പരിഭാഷപ്പെടുത്തി, പാപ്പാ ഓര്‍മിപ്പിച്ചു.
ഇന്നും അവരെ പോലെ തീക്ഷണമതികളും സര്‍ഗാത്മകയുള്ളവരുമായ സുവിശേഷകരെ സഭയ്ക്ക് ആവശ്യമാണ്. അതു വഴി ഇതുവരെ സുവിശേഷം അറിയാത്ത ജനത സുവിശേഷം അറിയണം. സുവിശേഷം അറിഞ്ഞിട്ടും അതു മറന്നു പോയവരും സുവിശേഷം അറയണം, പാപ്പാ പറഞ്ഞു.
ഇതിനിടെ മാര്‍പാപ്പ ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്‌സ് കത്തീഡ്രലായ സോഫിയയിലെ സെന്റ് അലക്‌സാണ്ടര്‍ നെവിന്‍സ്‌കി സന്ദര്‍ശിച്ചു. സിറിളും മെത്തോഡിയസും ചേര്‍ന്ന് സുവിശേഷവല്‍ക്കരിച്ച രാജ്യങ്ങളിലൊന്നാണ് ബള്‍ഗേറിയ എന്ന് പാപ്പാ അനുസ്മരിച്ചു.