ബൈബിള്‍, സഭയുടെ തുടിക്കുന്ന ഹൃദയം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ‘വി. ഗ്രന്ഥത്തോടുള്ള വലിയ സ്‌നേഹത്തിന്റെ പുതിയ കാലം’ എന്ന ആഹ്വാനത്തെ ഊന്നിപ്പറഞ്ഞു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ബൈബിളിന് സഭയിലുള്ള പ്രധാന്യത്തെ കുറിച്ച് സംസാരിച്ചു.
‘ജീവദാതാവായ പരിശുദ്ധാത്മാവ് വി. ഗ്രന്ഥത്തിലൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഓര്‍ക്കണം. വചനം ദൈവത്തിന്റെ ശ്വാസത്തെ ലോകത്തലേക്ക് കൊണ്ടുവരുന്നു. ഹൃദയങ്ങളില്‍ ദൈവത്തിന്റെ ഊഷ്മളത പകരുന്നു’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ദൈവ വചനം സജീവമാണ്. അത് മരിക്കുകയോ പഴകി പോവുകയോ ചെയ്യുന്നില്ല. അത് നിത്യമാണ്. അത് സജീവവും ജീവനേകുന്നതുമാണ്, പാപ്പാ വ്യക്തമാക്കി.
ദൈവവചനം സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഹൃദയമാണ്. സഭയുടെ ഹൃദയത്തുടിപ്പാണ്. അതാണ് ശരീരത്തിലെ അവയവങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നത്, പാപ്പാ കൂട്ടിച്ചേര്‍ത്തു.
കാത്തലിക്ക് ബിബ്ലിക്കല്‍ ഫെഡറേഷന്റെ ആഭുമുഖ്യത്തിലുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.