കാരുണ്യസംസ്‌കാരം വളരണം: മാര്‍പാപ്പാ

മൊറോക്കോ: കരുണയുടെ സംസ്‌കാരം വളര്‍ന്നു പടര്‍ന്ന് പന്തലിക്കട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പാ. മൊറോക്കോയിലെ റബാത്ത് പ്രിന്‍സ് മൗലേ അബ്ദെല്ലാ സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.

കാരുണ്യവാനും ദയാലുവുമായ ദൈവം നിങ്ങളെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ ഫലദായകങ്ങളായി മാറ്റുകയും ചെയ്യട്ടെ, പാപ്പാ പറഞ്ഞു.

തന്റെ മക്കളെല്ലാവരും അവിടുത്തെ സന്തോഷത്തില്‍ പങ്കുകാരാകണം എന്നാണ് ദൈവപിതാവ് ആഗ്രഹിക്കുന്നത്. എല്ലാ മനുഷ്യരും രക്ഷപ്പെടണം എന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രിഹിക്കുന്നു.

ചെറിയവരോടും പാവങ്ങളോടും നിന്ദിതരോടും പരിത്യക്തരോടും ചേര്‍ന്നു നില്‍ക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ദൈവപിതാവിന്റെ ആശ്ലേഷത്തിന്റെ അടയാളങ്ങളായി മാറാന്‍ പാപ്പാ ഓരോരുത്തരോടും അഭ്യാര്‍ത്ഥിച്ചു.

സ്‌നേഹവും കരുണയുമാണ് ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ പൈതൃകം, ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles