കുര്‍ബാനയ്ക്കിടെ പള്ളി ആക്രമണം. വൈദികനുള്‍പ്പെടെ ആറ് പേര്‍ മരിച്ചു

ബുര്‍ക്കിന ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അജ്ഞാതരായ ആക്രമികള്‍ ഡാബ്ലോ എന്ന സ്ഥലാത്തെ ഒരു പള്ളിക്കു നേരെ നടത്തിയ ആക്രമണത്തില്‍ കുര്‍ബാനയര്‍പ്പിച്ചു കൊണ്ടിരുന്ന പുരോഹിതന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. അതിനു ശേഷം അക്രമികള്‍ പള്ളി അഗ്നിക്കിരയാക്കി.

മുപ്പതോളം വരുന്ന അക്രമി സംഘം വി. കുര്‍ബാനയ്ക്കായി ഡാബ്ലോയിലെ ദേവാലയത്തില്‍ കൂടിയിരുന്ന കത്തോലിക്കാ വിശ്വാസികളുടെ മേല്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പള്ളി കൂടാതെ, സമീപത്തുള്ള ഒരു ആശുപത്രിയും കടകളും അക്രമികള്‍ തീയിട്ടു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡാബ്ലോയിലെ മേയര്‍ ഔസ്മാനേ സോംഗോ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഈ അടുത്തകാലത്തായി ഇസ്ലാം ജിഹാദി സംഘങ്ങളില്‍ നിന്ന് തുടര്‍ച്ചയായ ആക്രമണമാണ് ബുര്‍ക്കിന ഫാസോയിലെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles