വടക്കന്‍ കൊറിയയില്‍ ക്രിസ്ത്യാനികള്‍ ക്രൂരപീഡനമേല്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്

വടക്കന്‍ കൊറിയ: അന്താരാഷ്ട്ര തലത്തില്‍ ആണവനിരായുധീകരണത്തിനുള്ള നടപടികള്‍ നടക്കുന്നു എന്നത് ശരി തെന്നെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ നേതാവ് കിമ്മും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു സമാധാന കരാര്‍ ഒപ്പു വച്ചേക്കാം. എന്നാല്‍ വടക്കന്‍ കൊറിയയില്‍ ക്രിസ്ത്യാനികളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോര്‍ട്ടുകള്‍. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂഗര്‍ഭഅറകളില്‍ താമസിക്കുന്ന ഓരോ ക്രിസ്ത്യാനിയും വലിയ അപകടത്തിന്റെ മുഖത്താണ്. ക്രിസ്ത്യാനികളെയെല്ലാം രൂക്ഷമായ ചോദ്യം ചെയ്യലിന് ഭരണകൂടം വിധേയമാക്കുന്നുണ്ട്.

ക്വാക്ക് എന്ന 56 കാരിയുടെ സാക്ഷ്യം ഇങ്ങനെ: ചോദ്യം ചെയ്യലിന് ശേഷം തന്റെ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന 23 കാരി ഹ്യൂന്‍ മൂക്കില്‍ നിന്നും നെറ്റിയില്‍ നിന്നും രക്തം ഒലിപ്പിച്ചു കൊണ്ടാണ് മടങ്ങിവന്നത്. പിന്നീട് അവളെ അവര്‍ എവിടേക്കോ കൊണ്ടു പോയി. പിന്നെ അവളെ ആരും കണ്ടിട്ടില്ല, ക്വാക്ക് പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles