യേശുവിന്റെ സ്വര്‍ഗാരോഹണവും പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണവും തമ്മില്‍ എന്താണ് വ്യത്യാസം?

നമുക്കും പലപ്പോഴും തോന്നിയിട്ടുള്ള സംശയമാണിത്. എന്താണ് സ്വര്‍ഗാരോഹണവും സ്വര്‍ഗാരോപണവും തമ്മിലുള്ള വ്യത്യാസം എന്ന്. ഇതിന്റെ വ്യത്യാസം അറിയണമെങ്കില്‍ ആദ്യം യേശുവിന്റെയും മാതാവിന്റെ പ്രകൃതി തമ്മിലുള്ള വ്യത്യാസം അറിയണം.

യേശു മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ്. അവിടുത്തേക്ക് ദൈവികവും മാനുഷികവുമായ സ്വഭാവങ്ങളുണ്ട്. ഒരേ സമയം ദൈവവും മനുഷ്യനുമാണ് അവിടുന്ന്. തന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം യേശു സ്വര്‍ഗത്തിലേക്ക് പോയത് സ്വന്തം ശക്തി ഉപയോഗിച്ചാണ്. ഇതിനെയാണ് സ്വര്‍ഗാരോഹണം അഥവാ Ascension എന്നു പറയുന്നത്.

എന്നാല്‍ പരിശുദ്ധ മാതാവ് ദൈവപുത്രനായ യേശുവിനെ പ്രസവിച്ചുവെങ്കിലും പൂര്‍ണമായും ഒരു മനുഷ്യസ്ത്രീയാണ്. ദൈവത്തിന്റെ ഒരു സൃഷ്ടിയാണ് പരിശുദ്ധ മറിയം. അവളിലുള്ള എല്ലാ കൃപകള്‍ക്കും മറിയം ദൈവത്തോട് സമ്പൂര്‍ണമായി കടപ്പെട്ടിരിക്കുന്നു. അതിനാല്‍ മറിയം തന്റെ ശക്തി ഉപയോഗിച്ചല്ല സ്വര്‍ഗത്തിലേക്ക് പോയത്. ദൈവം മറിയത്തെ സ്വര്‍ഗത്തിലേക്ക് എടുക്കുകയായിരുന്നു. ഇതിനെയാണ് സ്വര്‍ഗാരോപണം അഥവാ Assumption എന്നു പറയുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles