മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ 32-ാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 32-ാം ദിവസം ~
പ്രിയ മക്കളെ, ദൈവത്തിന്റെ അപേക്ഷ പൂര്‍ത്തീകരിക്കുന്നതിനു ആവശ്യമായതെല്ലാം തരുവാനായിട്ടാണ് ഈ ദിവസങ്ങളില്‍ ഞാന്‍ വരുന്നത്. ഈ ലോകത്തിനു എനിക്കുള്ള തീവ്രമായ സ്‌നേഹത്തെ പ്രതി എന്റെ ഹൃദയം അതിനു നല്‍കുന്നു. എന്റെ വിമലഹൃദയത്തിലൂടെ ഈ രണ്ടാമത്തെ കൃപ മനുഷ്യകുലത്തിന്മേല്‍ ഇറങ്ങിവരട്ടെ. എന്റെ ഉദരത്തിലൂടെ നിത്യരക്ഷയുടെ വീരയോദ്ധാവായി ഈ ലോകത്തിലേക്കു വന്നതുപോലെതന്നെ ഒരിക്കല്‍ക്കൂടി അവിടുത്തെ ലോലമായ സ്‌നേഹിക്കുന്ന ഹൃദയം നല്‍കാന്‍ യേശു ആഗ്രഹിക്കുന്നു. എന്റെ വിമലഹൃദയം തന്നെയാണ് ഒരിക്കല്‍ക്കൂടി യേശുവിന്റെ തിരുഹൃദയം നല്‍കാന്‍ തിരഞ്ഞെടുത്തത്.
ആയതുകൊണ്ട്, എന്റെ മക്കളെ, എന്റെ വിജയത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഓരോ ഹൃദയവും എത്ര പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് കാണുക. എന്റെ ഹൃദയത്തിലൂടെ യേശുവിന്റെ ഹൃദയം നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഈ തീവ്രമായ സ്വര്‍ഗ്ഗീയ കൃപയാല്‍ അവരെ ഉരുക്കിവാര്‍ത്ത് എന്റെ ഹൃദയംപോലെയാക്കുന്നു. വിളി ഓരോ ഹൃദയത്തിനും നല്‍കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ അവര്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലായ പരിശുദ്ധ മറിയത്തിലൂടെ മാത്രമെ അകത്ത് പ്രവേശിക്കുകയുള്ളു. ദൈവം ആഗ്രഹിക്കുന്നതുപോലെ ഒരിക്കല്‍ക്കൂടി അവര്‍ യേശുവിന്റെ പ്രകാശത്തില്‍ വിശ്രമിക്കട്ടെ.
നേര്‍വഴി നയിക്കല്‍: മറിയത്തിന്റെ ഈ പോരാളികളില്‍ നിന്നാണ് ഭാവിയിലെ വിശുദ്ധരും ദൃഷ്ടാന്തങ്ങളും ഉണ്ടാകുന്നത്. അവര്‍ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവിജയത്തിന്റെ മൂലക്കല്ലുകളും അഗ്നിയില്‍ ശോധന ചെയ്യപ്പെട്ടവരുമായിരിക്കും. ഈ ശ്രേഷ്ഠമായ ആത്മാക്കള്‍ കൃപയിലും തീക്ഷ്ണതയിലും നിറഞ്ഞവരായിരിക്കും. ദൈവത്തിന്റെ ശത്രുക്കളെ നേരിടാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണവര്‍. നാലുഭാഗത്തും പോരാട്ടം ചെയ്തുകൊണ്ടിരുന്നാലും അവര്‍ മറിയത്തിന്റെ വിമലഹൃദയത്തെ കേന്ദ്രീകരിച്ചായിരിക്കും നിലകൊള്ളുക. അവര്‍ പരിശുദ്ധ മറിയത്താല്‍ പ്രകാശിപ്പിക്കപ്പെട്ടവരും അവളുടെ കൈകളാല്‍ ശക്തിപ്പെട്ടവരും, അമ്മയുടെ ആത്മാവിനാല്‍ നയിക്കപ്പെട്ടവരും, അമ്മയുടെ ഭുജത്താല്‍ താങ്ങിനിറുത്തപ്പെട്ടവരും, അമ്മയുടെ മേലങ്കിയുടെ സംരക്ഷണയുള്ളവരുമായിരിക്കും. അവരുടെ വാക്കിലും പ്രവര്‍ത്തിയിലും ലോകത്തെ മുഴുവന്‍ വിമലഹൃദയത്തിലേക്കു കൊണ്ടുവരാനാകും. അവര്‍ ധാരാളം ശത്രുക്കളെ നേടും. എന്നാല്‍ ദൈവത്തിന് വിജയവും മഹത്വവും നല്‍കും. അവര്‍ മറിയത്തിന്റെ വിമലഹൃദയത്തോടു ചേര്‍ക്കപ്പെട്ട നുനിശ്ചിത വിജയത്തിന്റെ അപ്പസ്‌തോലന്മാരാണ്.
മാര്‍ഗ്ഗനിര്‍ദ്ദേശം: എല്ലാവര്‍ക്കും പരിശുദ്ധ മറിയത്തോടുള്ള ഭക്തി നിത്യജീവനുവേണ്ടി അദ്ധ്വാനിക്കാന്‍ അനിവാര്യമാണ്. പൂര്‍ണ്ണതയിലേക്കു വിളിക്കപ്പെട്ടവര്‍ക്ക് അതിലും അത്യന്താപേക്ഷിതമാണ്. പരിശുദ്ധ മറിയത്തെക്കൂടാതെ ദൈവവുമായിട്ട് ആഴത്തില്‍ ഐക്യപ്പെടുവാനോ പരിശുദ്ധാത്മാവുമായി ചങ്ങാത്തം സ്ഥാപിക്കാനോ സാധ്യമല്ല. ഈ ഐക്യം മറിയത്തിന്റെ വ്യക്തിപരമായ ഗുണങ്ങളെയും അമ്മയുടെതായ പ്രേരണയെയും ആശ്രയിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ പരിശുദ്ധ മറിയമാണ് വഴിയൊരുക്കുന്നത്. നമ്മുടെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ മറിയത്തിന്റെ ഗര്‍ഭപാത്രത്തിലേക്ക് ഗോപ്യമായ രീതിയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. എളിമയുള്ള ഹൃദയമുള്ളവര്‍ക്ക്, സ്വര്‍ഗ്ഗത്തിന്റെ എല്ലാ രഹസ്യങ്ങളും മറിയം വെളിപ്പെടുത്തിക്കൊടുക്കുന്നു. പരിശുദ്ധ കന്യകയാകുന്ന രഹസ്യ പറുദീസായിലേക്കു നാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ മൗതിക യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ദൈവത്തിന്റെ ഛായയില്‍ നാം രൂപാന്തരപ്പെടുന്നത്. ഐക്യത്തിന്റെയും മാനസാന്തരത്തിന്റെയും പരിശുദ്ധിയുടെയും ദൃഷ്ടാന്തങ്ങള്‍ ആയി നാം മാറുന്നു.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, വിളിക്കപ്പെട്ടിരിക്കുന്ന പൂര്‍ണ്ണത പ്രാപിക്കാന്‍ എന്നെ സഹായിക്കണമെ. വിശുദ്ധിയില്‍ നിലനില്‍ക്കാന്‍ വേണ്ടുന്ന ദൈവൈക്യം എനിക്ക് നല്‍കണമെ. പ്രിയ അമ്മേ, അങ്ങ് സ്വന്തമായ നിലയില്‍ പ്രതിഷ്ഠിക്കപ്പെട്ടതുപോലെ എന്നെ അങ്ങയുടെ ഉദരത്തില്‍ ഒളിപ്പിക്കണമെ. നിയോഗിക്കപ്പെട്ടിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ എന്നെ പ്രകാശിപ്പിക്കണമെ. അങ്ങയുടെ മാതൃത്വം ആഗ്രഹിക്കുന്നവരുടെ മദ്ധ്യേ അയച്ച് അങ്ങയുടെ സുനിശ്ചിതവിജയത്തിനുവേണ്ടി ഞാന്‍ കൊയ്‌തെടുക്കട്ടെ.
‘സ്വര്‍ഗ്ഗത്തില്‍ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ’ വെളി.. 12:1
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.