കരിസ്മാറ്റിക്ക് നവീകരണത്തിന് പുതിയ അന്താരാഷ്ട്ര സംഘടന
വത്തിക്കാന്‍: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് അന്താരാഷ്ട്ര തലത്തില് നേതൃത്വവും ദിശാബോധവും നല്‍കാന്‍ പുതിയ സംഘടന തയ്യാറാകുന്നതായി വത്തിക്കാന്‍ അറിയിച്ചു. അത്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമായുള്ള ഡിക്കാസ്റ്ററിയാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
പുതിയ അന്താരാഷ്ട്ര സംഘടന ഈ വര്‍ഷം ഡിസംബര്‍ 8 ന് നിലവില്‍ വരും. തുടക്കത്തില്‍ പരീക്ഷണാര്‍ത്ഥമായിരിക്കും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ഒക്ടോബര്‍ 31 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പാ പല സന്ദര്‍ഭങ്ങളിലും ഇത്തരം ഒരു നേതൃത്വ സംഘടനയുടെ രൂപീകരണത്തിനു വേണ്ടി വാദിച്ചിരുന്നു. പുതിയ സംഘടനയുടെ പേര് കാരിസ് എന്നായിരിക്കും.