ബ്രസീലിനെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു

ബ്രസീലിയ: ബ്രസീല്‍ ഇനി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സ്വന്തം. ചൊവ്വാഴ്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജായില്‍ ബോള്‍സൊനാരോയുടെയും ബിഷപ്പ് ഫെര്‍ണാണ്ടോയുടെയും സാന്നിധ്യത്തില്‍ ബ്രസീല്‍ രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു.

ലോകത്തില്‍ ഏറ്റവുമധകം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. ദേശീയ ഡെപ്യൂട്ടി ഇറോസ് ബിയോണ്ടിനിയും ബ്രസീലിലെ കാത്തലിക്ക് പാര്‍ലമെന്ററി ഫ്രണ്ടും മുന്‍കൈ എടുത്താണ് ബ്രസിലിനെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍ ഭരമേല്‍പിച്ചത്.

‘ഇത് ഞങ്ങള്‍ ബ്രസീലിനു വേണ്ടി, ഞങ്ങളുടെ രാജ്യത്തോടുള്ള സ്‌നേഹത്തെ പ്രതി ചെയ്യുകയാണ്’ ദേശീയ ഡെപ്യൂട്ടി ഇറോസ് ബിയോണ്ടിനി പറഞ്ഞു.

ബ്രസീലിയന്‍ പ്രസിഡന്റ് ജായില്‍ ബോള്‍സൊനാരോ, കാബിനറ്റ് മന്ത്രി ഫ്‌ളോറിയാനോ പെയ്ക്‌സോട്ടോ, ബിയോണ്ടിനി എന്നിവര്‍ പ്രഖ്യാപനത്തില്‍ ഒപ്പു വച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles