അള്‍ജീരിയയില്‍ 19 പുതിയ വാഴ്ത്തപ്പെട്ടവര്‍
അള്‍ജീരിയയിലെ ഒറാനിലെ ഔര്‍ ലേഡി ഓഫ് ഹോളി ക്രോസ് കപ്പേളയില്‍ ബിഷപ്പ് പിയെറി ക്ലാവിയെര്‍ ഉള്‍പ്പെടെ പത്തൊമ്പത് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ വിവരം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു.
വെറുപ്പിന്റെ ഇരയായി രക്തസാക്ഷിത്വം വഹിച്ചവരാണവര്‍. നമ്മുടെ കാലഘത്തിലെ രക്തസാക്ഷികളാണവര്‍. സുവിശേഷം വിശ്വസ്തതയോടെ പ്രഘോഷിച്ച് ക്രിസ്തീയ സ്‌നേഹത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയവരാണവര്‍, പാപ്പാ പറഞ്ഞു.