ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍ ഒരു ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയാണ്

ദുബായ്: തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ദാനം ചെയ്യുന്ന ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിക്ക് ലോകത്തിലെ ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്‌കാരം. 2019 ലെ ആഗോളതലത്തിലെ മികച്ച ടീച്ചര്‍ക്കുള്ള പുരസ്‌കാരമായ പത്തു ലക്ഷം ഡോളര്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയാ പീറ്റര്‍ ടാബിച്ചിക്ക് ലഭിച്ചു.

കെനിയയിലെ റിഫ്റ്റ് വാലിയിലെ ഒരു സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ടാബിച്ചിയുടെ വിഷയം കണക്കും ഊര്‍ജതന്ത്രവുമാണ്. തന്റെ വരുമാനത്തിന്റെ 80 ശതമാനം തുകയും അദ്ദേഹം പാവങ്ങള്‍ക്കായി ദാനം ചെയ്യുന്നുവെന്ന് പുരസ്‌കാരത്തിന്റെ സംഘാടകര്‍ അറിയിച്ചു.

‘ഇത് പണം മാത്രമല്ല, ആഫ്രിക്കയില്‍ ഓരോ ദിവസും ഞങ്ങള്‍ ഒരു പുതിയ പേജ് മറിക്കുകയും പുതിയൊരു അധ്യായം എടുക്കുകയും ചെയ്യുന്നു. ഈ സമ്മാനം എനിക്കുള്ള അംഗീകാരമല്ല, ആഫ്രിക്കയിലെ യുവജനങ്ങള്‍ക്കുള്ള അംഗീകാരമാണ്. എന്റെ വിദ്യാര്‍ത്ഥികളുടെ നേട്ടം മൂലമാണ് ഞാന്‍ ഈ നേട്ടത്തിന് അര്‍ഹനായത്’ ബ്രദര്‍ പീറ്റര്‍ എന്നറിയപ്പെടുന്ന ടാബിച്ചി പറഞ്ഞു.

ദുബായില്‍ നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍ ആതിഥേയത്വം വഹിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles