ഈ ക്രിസ്മസ് സ്റ്റാംപുകള്‍ ഡിസൈന്‍ ചെയ്തത് ജയില്‍പുള്ളി

വത്തിക്കാന്‍: ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പോസ്റ്റല്‍ സര്‍വീസ് തയ്യാറാക്കിയ സ്റ്റാംപ് ശേഖരത്തിന് ഒരു പ്രത്യേകതയുണ്ട്. അവ തയ്യാറാക്കിയത് ജീവപര്യന്തം തടവില്‍ കഴിയുന്ന ഒരു ജയില്‍പുള്ളിയാണ്!
മിലാനിലെ ഓപ്പെറ തടവറയിലെ അന്തേവാസിയായ മാര്‍സെല്ലോ ഡി അഗാത്ത ആണ് സ്റ്റാംപുകള്‍ ഡിസൈന്‍ ചെയ്തത്. മംഗളവാര്‍ത്ത, ഉണ്ണിയേശുവിനെ വഹിച്ചു നില്‍ക്കുന്ന കന്യാമറിയം തുടങ്ങിയ രൂപങ്ങളാണ് സ്റ്റാംപുകളില്‍.
തടവുപുള്ളികളോട് കരുണ കാണിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തവണ ഒരു ജയില്‍പുള്ളിയുടെ ചിത്രങ്ങള്‍ സ്റ്റാംപുകള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് വത്തിക്കാന്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ പറഞ്ഞു. ജയില്‍ ജീവിതത്തിന്റെ അന്ത്യമല്ല, പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് എന്ന സന്ദേശമാണ് ഇതിലൂടെ തങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
ചെറുപ്പകാലത്ത് താന്‍ ചി്ത്രങ്ങള്‍ വരയ്ക്കുമായിരുന്നു എന്ന് അഗാത്ത പറഞ്ഞു. വെള്ള പേപ്പര്‍ എവിടെ കണ്ടാലും തന്നിലെ ചിത്രകാരന്‍ ഉണരുമായിരുന്നു. എന്നാല്‍ കാലം കടന്നു പോയപ്പോള്‍ തന്റെ ജീവിതത്തിലേക്ക് കുറ്റകൃത്യങ്ങള്‍ കടന്നു വരികയും നിറങ്ങള്‍ മാഞ്ഞു പോവുകയും ചെയ്തു.
മാഫിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇപ്പോള്‍ ആജീവനാന്ത ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അഗാത്ത. എന്നാല്‍ ചിത്രകലാ കോഴ്‌സുകള്‍ക്ക് ജയില്‍ അധികൃതര്‍ അവസരം ഒരുക്കിയപ്പോള്‍ കാര്യങ്ങള്‍ക്കു മാറ്റം വന്നു. ഉള്ളില്‍ ഒളിഞ്ഞു കിടന്ന സര്‍ഗാത്മകത വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, അഗാത്ത പറയുന്നു.

അഭിലാഷ് ഫ്രേസര്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles