മരിയന്‍ അനുഗ്രഹങ്ങളുടെ വാല്‍സിംഹാം തീര്‍ത്ഥാടനം ജൂലൈ 20ന്
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി കാത്തിരിക്കുന്ന വാല്‍സിംഹാമിലേക്കുള്ള മരിയന്‍ അനുഗ്രഹങ്ങളുടെ തീര്‍ത്ഥാടനം വലിയ ആഘോഷപരിപാടികളോടെ ജൂലൈ 20 ന് ശനിയാഴ്ച നടക്കും. യുകെയില്‍ ഏറ്റവും പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടനങ്ങളിലൊന്നാണ് വാല്‍സിംഹമിലേക്കുള്ള മരിയന്‍ തീര്‍ത്ഥാടനം.
യുകെയിലെ നസ്രത്ത് എന്നാണ് വാല്‍സിംഹാം അറിയപ്പെടുന്നത്. പരിശുദ്ധ മറിയം മംഗളവാര്‍ത്ത ശ്രവിച്ച നസ്രത്തിലെ വീട് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിനാല്‍ യുകെയിലേക്ക് പകര്‍ത്തപ്പെട്ടു എന്നാണ് പരമ്പരാഗതമായ വിശ്വാസം.
ഈസ്റ്റ് ആംഗ്ലിയയിലെ കാനന്‍ ഫാ. ജോര്‍ജ് വണ്ടാലക്കുന്നേല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി മാതൃഭക്തര്‍ക്കായി രൂപം കൊടുത്ത് നേതൃത്വം നല്‍കി ആരംഭിച്ച വാല്‍സിംഹാം തീര്‍ത്ഥാടനം കാലക്രമത്തില്‍ വിസ്മയകരമായി വളരുകയായിരുന്നു. വാല്‍സിംഹമിലേക്കുള്ള മൂന്നാമത് തീര്‍ത്ഥാടന തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് എസക്‌സിലെ പ്രമുഖ സീറോ മലബര്‍ കുര്‍ബാന കേന്ദ്രവും മരിയഭക്തരുമായ കോള്‍ചെസ്റ്റര്‍ ഇടവക അംഗങ്ങളാണ്. ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ. ജോസ് അന്ത്യാംകുളവും മേല്‍നോട്ടം വഹിക്കുന്നു. ജൂലൈ 20 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് തീര്‍ത്ഥാടന ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം തിരുനാള്‍ ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിക്കാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി വൈദികരും അള്‍ത്താരയില്‍ അണിചേരും.
മഹത്തായ ഈ മരിയോത്സവത്തില്‍ പങ്കെടുത്തത് മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ ഭക്തജനങ്ങളെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി പാറയ്ക്കല്‍ 0788301329
നിതാ ഷാഡി 07443042946
(പ്രസുദേന്തിമാര്‍)