രഹസ്യ ഗ്രന്ഥപ്പുര ഇനി വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ഗ്രന്ഥപ്പുര

വത്തിക്കാന്‍ സിറ്റി: രഹസ്യ ഗ്രന്ഥപ്പുര അഥവാ വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ് എന്നറിയപ്പെട്ടിരുന്ന ആര്‍ക്കൈവിന്റെ പേര് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്നു പുനര്‍നാമകരണം ചെയ്തു. ആധുനിക കാലത്ത് രഹസ്യം എന്ന വാക്കിന്റെ ദുസാധ്യതകളെ നീക്കി കളയാന്‍ വേണ്ടിയാണ് പാപ്പാ ആര്‍ക്കൈവിന്റെ പേര് മാറ്റിയത്.

ഒക്ടോബര്‍ 28 ന് മോത്തു പ്രോപ്രിയോ (സ്വാഭീഷ്ടപ്രകാരം) അപ്പസ്‌തോലിക്ക് ലെറ്റര്‍ വഴിയാണ് പാപ്പാ ആര്‍ക്കൈവിന് പുനര്‍നാമകരണം നിര്‍വഹിച്ചത്. രഹസ്യം (സീക്രട്ട്) എന്ന് വാക്ക് ആധുനിക പശ്ചാത്തലത്തില്‍ പലവിധ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് ഇപ്രകാരം ഒരു നടപടി എന്നും പാപ്പാ വ്യക്തമാക്കി. വാസ്തവത്തില്‍ വത്തിക്കാന്‍ ആര്‍ക്കൈവ് ഒരുക്കലും രഹസ്യ സ്വഭാവമുള്ളതായിരുന്നില്ലെന്നും അത്തരം ഒരു പേര് അതിന്റെ ലക്ഷ്യങ്ങള്‍ക്കും സ്വഭാവത്തിനും വിപരീതമായിരുന്നു എന്നും പാപ്പാ പറഞ്ഞു.

17 ാം നൂറ്റാണ്ട് മുതലാണ് വത്തിക്കാന്‍ ഗ്രന്ഥപ്പുര വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles