ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 5-ാം ദിവസം

ഓ ദൈവമേ !അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ നിത്യമായി മറന്നുകളയുകയോ ഇല്ല. മറിച്ചു അവർ മാലാഖമാരാൽ സംവഹിക്കപെട്ട് സ്വർഗരാജ്യമായ നിത്യ ഭവനത്തിൽ എത്തിചേരാൻ ഒരുനാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ അനുഗ്രഹിക്കണമെ. അങ്ങ് ഈ ലോകത്തിൽ നിന്നു അങ്ങേപക്കലേയ്ക്ക് വിളിച്ചവർ, തങ്ങളുടെ സ്നേഹവും വിശ്വാസവും അങ്ങയിൽ അർപ്പിച്ചിരിക്കയാൽ നിത്യനരകാഗ്നിയുടെ വേദനയിൽപെടാതെ നിത്യ സൗഭാഗ്യത്തിന്റെ സന്തോഷം സ്വന്തംമാക്കാൻ ഇടയാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓ ദൈവമേ !മരിച്ച ആത്മാക്കളോട് കരുണയായിരിക്കേണമെ. അഗാധമായ കുഴിയിൽനിന്നും സിംഹത്തിന്റെ വായിൽനിന്നും രക്ഷിച്ച അവരെ നരകം വിഴുങ്ങാൻ അങ്ങ് അനുവദിക്കരുതെ. അങ്ങയുടെ സൈന്യത്തിന്റെ പതാകവാഹകനായ വിശുദ്ധ മിഖായേൽ, അബ്രാഹത്തിനും അവന്റെ സന്തതികൾക്കുമായി അങ്ങ് വാഗ്ദാനം ചെയ്ത ദിവ്യപ്രകാശത്തിലേയ്ക്ക് അവരെ നയിക്കട്ടെ. ആമേൻ

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles