ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 6-ാം ദിവസം

ഓരോ സല്‍കൃത്യങ്ങള്‍ക്കും യോഗ്യതാഫലവും പാപ പരിഹാരഫലവും ലഭിക്കുന്നതാണ്. യോഗ്യതാഫലം അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ പരിഹാരഫലം ആര്‍ക്കെങ്കിലും ദാനം ചെയ്യാവുന്നതാണ്. നാം ഇപ്പോള്‍ സ്വയം സമ്പാദിച്ചതും നമ്മുടെ മരണത്തിനു ശേഷം അന്യന്‍മാര്‍ നമുക്കു ലഭിച്ച് തരുവാനിരിക്കുന്നതുമായ പാപപരിഹാരഫലം മുഴുവനും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് കാഴ്ച കൊടുത്തു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നതു ഏറെ നല്ലതാണ്. ഈ നേര്‍ച്ച ശുദ്ധീകരണ സ്ഥലത്തിലെ രാജ്ഞിയായ പരിശുദ്ധ മറിയം വഴിയായി സമര്‍പ്പിക്കുകയാണുത്തമം.

ഈ നേര്‍ച്ചയെ മാര്‍പാപ്പാമാര്‍ ശ്ലാഘിക്കുകയും അതു നിറവേറ്റുന്നവര്‍ക്ക് ചില ദണ്ഡവിമോചനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ സല്‍കൃത്യത്തിനു വിശ്വാസികളുടെ ഇടയില്‍ വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വന്ത പാപപരിഹാരത്തിന് മാര്‍ഗ്ഗമില്ലല്ലോ എന്നു വിചാരിച്ച് ആരും ആകുലചിത്തരാകേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഈ കൃത്യം ഉന്നതമായ ദൈവസ്നേഹത്തില്‍ നിന്നും മഹനീയമായ പരസ്നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്നത് കൊണ്ട് ഈ പ്രവര്‍ത്തിയാല്‍ തന്നെ വലിയ യോഗ്യതയും പാപപരിഹാരവും നമുക്കു സിദ്ധിക്കുന്നു.

നമ്മുടെ സംബന്ധികള്‍, ഉപകാരികള്‍, സ്നേഹിതര്‍ മുതലായി നാം കടപ്പെട്ടിരിക്കുന്ന ആളുകളുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിനു ഈ നേര്‍ച്ച കൊണ്ട് യാതൊരു തടസ്സവുമില്ല. ഈ നേര്‍ച്ച കഴിച്ചിട്ടുള്ള പട്ടക്കാര്‍ ദിവ്യപൂജ അര്‍പ്പിക്കുമ്പോഴും പൂര്‍ണ്ണദണ്ഡവിമോചനം അവര്‍ക്കു ലഭിക്കുന്നതാണ്. അപ്രകാരം തന്നെ ചാവുദോഷം കൂടാതെ തിങ്കളാഴ്ച കുര്‍ബാന കാണുന്നവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനമുണ്ട്. ഇതു ലഭിക്കുന്നതിന് ദൈവാലയം സന്ദര്‍ശിച്ചു മാര്‍പ്പാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഈ ദണ്ഡവിമോചനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് കാഴ്ച വയ്ക്കുവാനും ആവശ്യമാണ്‌.

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles