സഖറിയാസും എലിസബത്തും പിന്നെ യൗസേപ്പും

ഈശോയ്ക്കു വഴിയൊരുക്കാന്‍ വന്ന സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളാണ്
സഖറിയാസും എലിസബത്തും. മക്കളില്ലാത്ത വൃദ്ധ ദമ്പതികള്‍ക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദര്‍ഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും ഈശോയ്ക്കു വഴിയൊരുക്കാന്‍ വന്ന സ്‌നാപക യോഹന്നാനെ മകനായി നല്‍കുന്ന സന്ദര്‍ഭം. (ലൂക്കാ ഒന്നാം അധ്യായം ) എലിസബത്തിന്റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാള്‍ ആയിരുന്നു സ്‌നാപകന്റെ ജനനം. ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ”നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.” (ലൂക്കാ 1: 13-15)

ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അതു വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല.
പ്രകൃതിനിയമമനുസരിച്ച് അതു അസാധ്യമായിരുന്നു. കാരണം അവര്‍ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു ദൈവത്തിന്റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി.

ഗര്‍ഭണിയായ മറിയത്തെ അപമാനിതയ്ക്കാന്‍ കഴിയാതെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്ന യൗസേപ്പിതാവിനു മുമ്പില്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ദൈവഹിതം വെളിപ്പെടുത്തുമ്പോള്‍ യാതൊരു ഉപാധികളുമില്ലാതെ യൗസേപ്പ് അതിനു സമ്മതം അരുളുന്നു. സഖറിയാ മാനുഷികമായ യുക്തി ദൈവ ചെയ്തികള്‍ അളക്കുന്നതിന്റെ മാനദണ്ഡമാക്കുമ്പോള്‍ ദൈവത്തിന്റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടുംകൂടി ധ്യാനിക്കാനും യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യന്റെ സാധ്യതകള്‍ക്കും പ്രതീക്ഷകള്‍ക്കും അതിര്‍ത്തികള്‍ ഉണ്ട് എന്നാല്‍ ദൈവം നമ്മില്‍ കാണുന്ന സ്വപ്നങ്ങള്‍ക്കു സമയമോ പ്രകൃതി നിയമങ്ങളോ തടസ്സം നില്‍ക്കില്ലന്നു സഖറിയായുടെയും എലിസബത്തിന്റെയും യൗസേപ്പിന്റെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles