സമൂഹമായി ആരാധിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രയോജനം എന്തെന്നറിയാന്‍ ആഗ്രഹമുണ്ടോ?

B

ഹയരാർക്കിയുടെയും സമൂഹത്തിന്റെയും പ്രവർത്തനമെന്നനിലയ്ക്ക് ആരാധനക്രമത്തിന്റെ സ്വഭാവത്തിനുചേർന്ന നിയമങ്ങൾ

ഖണ്ഡിക – 26    ആരാധനക്രമപരികർമങ്ങൾ സ്വകാര്യകർമങ്ങളല്ല;  “കൂട്ടായ്മയുടെ കൂദാശയുടെ” അതായത്, മെത്രാന്മാരുടെ കീഴിൽ ഒന്നായിത്തീർന്ന് ക്രമവത്കൃതരായ, വിശുദ്ധജനമായസഭയുടെ ആഘോഷങ്ങളാണ്. തന്നിമിത്തം ആരാധനപരികർമങ്ങൾ സാർവത്രികസഭാശരീരത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിനെ പ്രകാശിപ്പിച്ചും സ്വാധീനിച്ചും സഭയിലെ ഒരോ അംഗത്തെയും അവരവരുടെ സ്ഥാനത്തിന്റെയും ജോലിയുടെയും സജീവഭാഗഭാഗിത്വത്തിന്റെയും വ്യത്യാസമനുസരിച്ച് വ്യത്യസ്തരീതിയിൽ അവ സ്പർശിച്ചിരിക്കുന്നു.

ഖണ്ഡിക – 27
സമൂഹആരാധനയുടെ പ്രാധാന്യം

ആരാധനാകർമങ്ങൾ അതതിന്റെ സ്വഭാവമനുസരിച്ച് വിശ്വാസികളുടെ കൂടക്കൂടെയുള്ളതും സജീവവുമായ സാന്നിദ്ധ്യത്തോടെ സമൂഹാഘോഷമായി നടത്തപ്പെടേണ്ടതിന്, തനിച്ചും സ്വകാര്യമായും നടത്തുന്നതിനെക്കാൾ, കഴിവതും മുൻഗണന നൽകേണ്ടതാണെന്ന് ഉറപ്പിച്ച് ഉദ്ബോധിപ്പിക്കണം. എല്ലാ കുർബാനയും പൊതുവും സാമൂഹികവുമാണെന്ന അതിന്റെ പ്രത്യേക സ്വഭാവം മറക്കാതെതന്നെ, കുർബാനയർപ്പണത്തെക്കുറിച്ച് പ്രത്യേകമാംവിധം പ്രസക്തമായവയെല്ലാംതന്നെ കൂദാശകളുടെ പരികർമത്തെക്കുറിച്ചും പ്രസക്തമാണ്.

ഖണ്ഡിക – 28
ആരാധനക്രമആഘോഷത്തിന്റെ കർമക്രമം

ആരാധനക്രമപരികർമങ്ങളിൽ താന്താങ്ങളുടെ ഭാഗം നിർവഹിക്കുന്ന കാർമികനോ വിശ്വാസിയോ ആവട്ടെ, പരികർമത്തിന്റെ സ്വഭാവത്തിനും ആരാധനക്രമത്തിന്റെ നിബന്ധനകൾക്കും ചേർന്നവിധത്തിൽ സ്വന്തം ഭാഗം, അതുമാത്രം, മുഴുവനായി അനുഷ്ഠിക്കേണ്ടതാണ്.

ഖണ്ഡിക – 29  
ശുശ്രൂഷികളും വായനക്കാരും കർമവിവരണകർത്താക്കളും ഗായകസംഘാംഗങ്ങളുംയഥാർത്ഥ തിരുകർമശുശശ്രൂഷ അനുഷ്ഠിക്കുകയാണ്. അതുകൊണ്ട്, അവർ തങ്ങളുടെ ശുശ്രൂഷക്കു ചേർന്നവയും ദൈവജനം അവരിൽനിന്ന് ന്യായമായി അവകാശപ്പെടുന്നവയുംമാത്രം തദനുസരണമുള്ള ആത്മാർത്ഥമായ ഭക്തിയോടും ചിട്ടയോടുംകൂടെ നിർവഹിക്കേണ്ടതാണ്. അതുകൊണ്ട്, അവർ അവരവർക്കുചേർന്നവിധം ആരാധനക്രമചൈതന്യത്താൽ നിറഞ്ഞ് താന്താങ്ങളുടെ ഭാഗം അന്യൂനമായും ക്രമമായും നിർവഹിക്കണം.

ഖണ്ഡിക – 30
അല്ലായരുടെ പങ്കാളിത്തം

സജീവമായ ഭാഗഭാഗിത്വം വർധമാനമാക്കുന്നതിന് ജനങ്ങളുടെ പ്രഘോഷണ പ്രാർത്ഥനകൾ, പ്രത്യുത്തരങ്ങൾ, സങ്കീർത്തനാലാപങ്ങൾ, അനുപല്ലവികൾ, സ്‌തോത്രഗീതങ്ങൾ, പ്രവൃത്തികൾ, ശാരീരിക നിലപാടുകൾ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. യുക്തമായ സമയത്ത് വിശുദ്ധമായ മൗനം പാലിക്കുകയും വേണം.

ഖണ്ഡിക – 31
ആരാധനക്രമഗ്രന്ഥങ്ങൾ പ്രത്യവലോകനം ചെയ്യുന്ന അവസരത്തിൽ വിശ്വാസികൾക്കുവേണ്ടിയുള്ള ഭാഗവും കൂട്ടിച്ചേർക്കാൻ ശ്രദ്ധാപൂർവം പരിശ്രമിക്കണം.

ഖണ്ഡിക – 32
ആരാധനക്രമവും സമൂഹത്തിന്റെ സ്ഥാനങ്ങളും

ആരാധനക്രമത്തിൽ, ആരാധനക്രമത്തിന്റെ ചുമതലയിൽ നിന്നോ തിരുപ്പട്ടത്തിൽനിന്നോ ഉദ്ഭൂതമാകുന്നതോ, ആരാധനക്രമനിയമങ്ങൾക്കനുസരിച്ച് രാഷ്ട്രാധികാരികൾക്ക് അർഹമായതോ അവയ്ക്കു പുറമേ, കർമാനുഷ്ഠാനങ്ങളിലോ ബാഹ്യാഘോഷങ്ങളിലോ സ്വകാര്യവ്യക്തികളുടെയോ സാഹചര്യങ്ങളുടെയോ ഒരു പരിഗണനയും കൊടുക്കാൻ പാടില്ലാത്തതാകുന്നു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles