പ്രാര്‍ത്ഥനയും സ്നേഹവും എന്നെ സൗഖ്യപ്പെടുത്തി

ബാറ്റ്മാന്‍ അവതാരത്തിലൂടെ ലോകമെമ്പാടുമുള്ള കുരുന്നുകളെയും, സിനിമാപ്രേമികളെയും ആവേശം കൊള്ളിച്ച പ്രശസ്ത ചലച്ചിത്രതാരം വാല്‍ കില്‍മര്‍ പറയുന്നു, പ്രാര്‍ത്ഥനയും, സ്‌നേഹവും എന്നെ സൗഖ്യപ്പെടുത്തി. 2015ലാണ് തന്റെ തൊണ്ടയില്‍ ബാധിച്ച അര്‍ബുദത്തെക്കുറിച്ച് കില്‍മര്‍ അറിയുന്നത്. അന്നുമുതല്‍ ആരംഭിച്ച യുദ്ധം ഏതാണ്ട് രണ്ടുവര്‍ഷത്തോളം നീണ്ടു. അന്‍പത്തിയേഴുകാരനായ നടന്‍ തന്റെ സൗഖ്യത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭരമേല്‍പ്പിക്കുന്നത് ക്രിസ്തുവിനെയാണ്. സൗഖ്യമാക്കാനുള്ള സ്‌നേഹത്തിന്റെ ശക്തി തിരിച്ചറിഞ്ഞ കില്‍മര്‍ തന്നെ ചികിത്‌സിച്ച എല്ലാ ഭിഷ്വഗരന്‍മാര്‍ക്കും പ്രത്യേകിച്ച് തന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles