ഇന്നത്തെ വിശുദ്ധർ: വി. ആൻഡ്രൂ ഡംഗ് ലാക്കും സുഹൃത്തുക്കളും

November 24 – വി. ആൻഡ്രൂ ഡംഗ് ലാക്കും സുഹൃത്തുക്കളും

പത്തൊൻപതാം നൂറ്റാണ്ടിൽ വിയെറ്റ്‌നാമിൽ വച്ച് രക്തസാക്ഷിത്വം വരിച്ച 117 പേരിൽ പ്രധാനിയാണ് വി. ആൻഡ്രൂ ഡംഗ് ലാക്ക്. 17, 18, 19 നൂറ്റാണ്ടുകളിൽ രക്തസാക്ഷിത്വം വരിച്ച ഇവരെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത് വി. ജോൺ പോൾ രണ്ടാമൻ മ്ാർപാപ്പായാണ്. പോർച്ചുഗീസുകാർ വഴിയാണ് ക്രിസ്തുമതം വിയെറ്റ്‌നാമിൽ എത്തിച്ചേർന്നത്. 1615 ൽ ഇവിടെ ഈശോസഭാ മിഷൻ ആരംഭിച്ചു. 19ാം നൂറ്റാണ്ടിൽ കൊടിയ മതമർദനമാണ് കത്തോലിക്കർക്ക് ഇവിടെ നേരിടേണ്ടി വന്നത്. ഇക്കാലയളവവിൽ ഒരു ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിൽ വിശ്വാസികൾ കൊല്ലപ്പെട്ടു. മിൻ മാംഗ് ചക്രവർത്തി എല്ലാ വിദേശ മിഷണറിമാർക്കും വിലക്കേർപ്പെടുത്തുകയും കുരിശ് ചവിട്ടിക്കൂട്ടി വിശ്വാസത്യാഗം ചെയ്യാൻ കത്തോലിക്കരെ നിർബന്ധിക്കുകയും ചെയ്തു. 1847 ൽ വലിയ മതമർദനം ആരംഭിച്ചു. അനേകം വിശ്വാസികൾ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്തു.

വി. ആൻഡ്രൂ ഡംഗ് ലാക്കും സുഹൃത്തുക്കളും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles