ഉഗാണ്ടയില്‍ പുതിയ ക്രിസ്തീയ ടിവി ചാനല്‍

കംപാല: ഉഗാണ്ട സമൂഹത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ ക്രിസ്തീയ ചാനല്‍ പരീക്ഷണാര്‍ത്ഥം സംപ്രേക്ഷണം ആരംഭിച്ചു. രാജ്യമെങ്ങും സംപ്രേഷണം ആരംഭിക്കുന്നതിന് മുന്‍പ് സിഗ്നല്‍ പരിശോധനയുടെ ഭാഗമായി ഗ്രേറ്റര്‍ കംപാല മേഖലയിലെ 60 കിലോമീറ്റര്‍ ചുറ്റളവിലാണ് യു.സി.ടി.വി (ഉഗാണ്ട കത്തോലിക്ക ടിവി) എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള സിഗ്നെറ്റ് ഉഗാണ്ടയുടെ സഹകരണത്തോടെ ഫെബ്രുവരി 5 മുതല്‍ തലസ്ഥാന നഗരമായ കംപാല പരിധിയില്‍ സംപ്രേഷണം നടത്തിയതായി ഉഗാണ്ടന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ ഫാ. ജോസഫ് ഫ്രാന്‍സേലി ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള സംപ്രേക്ഷണത്തിനു ശേഷം മാത്രമേ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യു.സി.ടി.വി ലഭ്യമാവുകയുള്ളൂ. ഉഗാണ്ടയുടെ സുവിശേഷവത്കരണത്തിന്റെ അടുത്ത ഘട്ടമെന്ന് ദേശീയ മെത്രാന്‍ സമിതി വിശേഷിപ്പിച്ചിട്ടുള്ള യു.സി.ടി.വി യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തെ ക്രൈസ്തവ സമൂഹം ധനസമാഹരണം നടത്തിവരികയായിരുന്നു. ചിരകാല സ്വപ്നമായ യു.സി.ടി.വി യാഥാര്‍ത്ഥ്യമാക്കിയതിന് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കിയവര്‍ക്കും പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പുരോഹിതരും, അല്‍മായരും ഉള്‍പ്പെടെ സകലര്‍ക്കും ഉഗാണ്ടന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന് വേണ്ടി ഫാ. ഫ്രാന്‍സേലി നന്ദി അറിയിച്ചു. പൂര്‍ണതോതില്‍ യു.സി.ടി.വി സംപ്രേക്ഷണം ആരംഭിക്കുന്നതോടെ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമാകുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles