ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി യേശു ക്രിസ്തുവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ലെന്നും യേശു ക്രിസ്തുവാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാക്ഷ്യപ്പെടുത്തി. വിസ്‌കോസില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രംപ്.

നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. താന്‍ എപ്പോഴും തന്റെ കണ്ണുകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തുമെന്നും തനിക്കാവശ്യമായ നിര്‍ദേശങ്ങള്‍ അവിടെ നിന്നാണ് ലഭിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരനുഭവത്തെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. നിങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി , ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. അല്ല ഞാനല്ല , ഒരിക്കലുമല്ല ട്രംപ് പറഞ്ഞു. നിങ്ങളല്ലെങ്കില്‍ പിന്നെ ആരാണ് ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി . യേശു ക്രിസ്തുവാണെന്നായിരുന്നു എന്റെ മറുപടി . ആരാധനാ സ്വാതന്ത്ര്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഡൊണാള്‍ഡ് ട്രംപ് ഒരു ക്രൈസ്തവനാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെട്ടു .


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles