ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 4-ാം ദിവസം

ഓ അനന്തസ്നേഹപൂർണ്ണനും കാരുണ്യവാനുമായ ഈശോയെ, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും തൊളന്തീനോയിലെ വിശുദ്ധ നിക്കോളാസിന്റെയും യോഗ്യതകളാലും തന്റെ പുത്രന്റെ ശരീരം കുരിശിൽനിന്നിറക്കി കച്ചകളാൽ പൊതിഞ്ഞു സാംസ്‌കരിക്കാനൊരുക്കുന്നത് കണ്ടപ്പോൾ പരിശുദ്ധ കന്യകാമറിയം സഹിച്ച വേദനകളോർത്തും എല്ലാ മരിച്ചവിശ്വാസികളും തങ്ങളുടെ പാപത്തിൽനിന്നു മോചിതരായി ദൈവനീതിയുടെ വിധിയിൽനിന്ന് രെക്ഷപ്പെടുമാറാകട്ടെ. ഈ ലോകത്തിൽനിന്ന് യാത്രയായ അങ്ങയുടെ ദാസൻമാരുടെയും ദാസിമാരുടെടെയും ആത്മാക്കൾ നിത്യമായ സമാധാനത്തിലേയ്ക്കും പ്രകാശത്തിലെയ്ക്കും പ്രവേശിക്കുമാറാകട്ടെ. കർത്താവേ, അവർ മരണത്താൽ നിന്റെ ജീവനിലേക്കു പ്രവേശിക്കട്ടേ,  അവരുടെ വേദനകൾക്ക് ആശ്വാസമുണ്ടാകട്ടെ. ഈ യാചനകൾ അങ്ങയുടെ ഉപരിമഹത്വത്തിനും ആത്മാക്കളുടെ രെക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ നൽകുമാറാകേണമേ. ആമേൻ

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles